വീട് ഇന്ന് നാലു ചുവരും മേല്‍ക്കൂരയും ചേരുന്ന വെറുമൊരു കെട്ടിടമല്ല.. അന്തമില്ലാത്ത ഭാവനയാണ് പലര്‍ക്കും വീടുകള്‍. ലോകത്തുടനീളം ഭാവനയില്‍ വിരിഞ്ഞ കൗതുകം ഉണര്‍ത്തുന്ന നൂറു കണക്കിന് വീടുകള്‍ ഉണ്ട്. ഇത്തരം കൗതുകമുണര്‍ത്തുന്ന വീടുകളില്‍ ഒന്നാണ് ജപ്പാനിലെ ട്രാന്‍സ്‌പെരന്റ് ഹൗസ്. പേരു സൂചിപ്പിക്കും പോലെ വീട് മുഴുവന്‍ ട്രാന്‍സ്‌പെരന്റ് ആണ്. അടിമുടി ജില്ലില്‍ നിര്‍മിച്ച ഒരുവീട്. 

Transparent House

സൂര്യപ്രകാശം അതേ പോലെ വീട്ടിലേക്കെത്തുമെന്നതിനാല്‍ വൈദ്യുതിയെപറ്റി ചിന്തിക്കുകയേ  വേണ്ട പക്ഷേ നിങ്ങള്‍ സ്വകാര്യതയെ പറ്റി ലെവലേശം ആകുലപ്പെടാതിരിക്കുന്ന ആളായിരിക്കണമെന്നുമാത്രം. 

ജപ്പാന്‍ കാരനായ സോ ഫ്യൂജിമോട്ടോയെന്ന ആര്‍ക്കിടെക്റ്റാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികള്‍ മരങ്ങളില്‍ ഏറുമാടങ്ങള്‍ ഉണ്ടാക്കി ജീവിച്ചതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വീടിന്റെ നിര്‍മാണം. 914 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം.  

Transparent House

മരത്തിന്റെ ചില്ലകള്‍ പോലെ പരസ്പരം ബന്ധിപ്പിച്ച് തട്ടുതട്ടായാണ് വീടിന്റെ നിര്‍മാണം. വീടിന്റെ ഏതുഭാഗത്ത് നിന്നും വീട്ടിലുള്ളവര്‍ക്ക് പരസ്പരം സംസാരിക്കാം കാണാം. പുറത്തുനില്‍വെള്ള കളര്‍ സ്റ്റീലുകള്‍ കൊണ്ടാണ് വീടിന്റെ ചട്ടക്കൂട് നിര്‍മിച്ചിരിക്കുന്നത്.  അടുക്കളയും ലിവിങ്ങ് റൂമും കിടപ്പുമുറിയും, ലൈബ്രറിയും ഒക്കെ അടങ്ങുന്നതാണ് ഈ കണ്ണാടി വീട്.

trans perent

 

house

Transparent House

Transparent House

Transparent House

Transparent House

ഫോട്ടോ; ഇവാന്‍ ബാന്‍