വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമാണ് ദേര സച്ച സൗദ. സിബിഐ കോടതി  20 വര്‍ഷം ശിക്ഷിച്ച ആള്‍ ദൈവത്തിന്റെ വീട് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. 

വീട്ടിലെ ആഡംബരങ്ങള്‍ കണ്ട് പോലീസിന്റെ കണ്ണ് തള്ളിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡിനിടെ  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തിരുന്നു. 

2

അത്യാഡംബരങ്ങള്‍ നിറഞ്ഞ വീട്ടിലെ  സ്വീകരണ ചുവരില്‍ റാം റഹീമിന്റെ വലിയ ഛായചിത്രങ്ങള്‍  കാണാം.  വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ചതാണ് വീടിന്റെ ചുവരുകള്‍. വില കൂടിയ ഫര്‍ണിച്ചറും ഈ ആഡംബര ആശ്രമത്തില്‍ കാണാം. 

1

സ്വീകരണ മുറിയുടെ ഒരു ഭാഗത്താണ് വിവാദ ആള്‍ദൈവത്തിന്റെ കിടപ്പുമുറിയുടെ വാതില്‍. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പണിതിരിക്കുന്ന ഈ വാതില്‍ പോലീസ് ചവിട്ടി തുറന്നാണ് അകത്ത് കടന്നത്.

enibery

കണ്ണഞ്ചിപ്പിക്കുന്ന ആഡംബര മുറിയിലായിരുന്നു സ്വാമിയുടെ പള്ളിയുറക്കം എന്ന്  ദൃശ്യങ്ങളില്‍ നിന്നും വ്യക്തം.

5

ഓഫ് വൈറ്റും ഗോള്‍ഡും നിറങ്ങള്‍ ചേര്‍ന്ന ടൈലുകള്‍ പതിച്ചാണ് കിടപ്പുമുറിയിയുടെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.   ഇന്ത്യയിലുടനീളം ആള്‍ദൈവത്തിനുള്ള നിരവധി വസതികളില്‍ ഒന്നിന്റെ ദൃശ്യങ്ങള്‍ മാത്രമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

 വീഡിയോ/ചിത്രങ്ങള്‍: ഇന്ത്യന്‍ എക്‌സ്പ്രസ്‌