1926 വരെ കാലിഫോര്‍ണിയയിലെ സാന്റാക്രൂസില്‍ ആളുകളെയും വഹിച്ച് ചീറി പാഞ്ഞ സ്ട്രീറ്റ് കാര്‍ അഥവാ ട്രാം  ഇന്ന്  മനോഹമായൊരു വീടാണ്. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും അടങ്ങിയ വീട്. 

മാസാജ് തെറാപ്പിസ്റ്റായ മേരി റിംഗലും ഭര്‍ത്താവ് ജെര്‍ഹാദുമാണ് ഈ വീട്ടിലെ താമസക്കാര്‍. 1990കളിലെ രണ്ട് സ്ട്രീറ്റ് കാറുകളുടെ ഭാഗങ്ങളാണ് മനോഹരമായ വീടാക്കിമാറ്റിയത്. വെറും  750 സ്‌ക്വയര്‍ ഫീറ്റാണ് ഈ വീടിന്റെ വിസ്തീര്‍ണം.  സ്വീകരണ മുറി, ഡൈനിങ്ങ് ഏരിയ, അടുക്കള എന്നിവയ്ക്ക് പുറമെ ഒരു ബെഡ്‌റൂമും ഒരുബാത്ത് റൂമുമാണ് വീട്ടിലുള്ളത്.  

2

ഓറഞ്ച്,പച്ച, മഞ്ഞ്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഉപയോഗിച്ചാണ് വീടിന്റെ ഇന്റീരിയര്‍ മനോഹരമാക്കിയിരിക്കുന്നത്. കാറിന്റെ റൂഫിന് വുഡന്‍ ഫിനിഷിങ്ങും വെള്ള പെയിന്റും നല്‍കിയപ്പോള്‍ അത് വീടിന്റെ മനോഹരമായ മേല്‍ക്കൂരയായി മാറി.  ഫ്‌ളോറിങ്ങിനും വുഡന്‍ ഫിനിഷിങ്ങാണ് നല്‍കിയിരിക്കുന്നത്. 

1

ആന്റിക്ക് ഡച്ചിങ്ങാണ് കിടപ്പുമുറിയെ വ്യത്യസ്തമാക്കുന്നത്. കിടപ്പുമുറിയില്‍ നിന്നും മുറ്റത്തേക്ക് വാതില്‍ നല്‍കിയിട്ടുണ്ട്.