ബാൽക്കണിയില്ലാത്തൊരു വീടിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാനേ കഴിയില്ല ആളുകൾക്ക്. വെറുതെ പുറംകാഴ്ച കാണാനുള്ള ഒരു ഇടം മാത്രമല്ല, ബാൽക്കണികൾ. വീടിന് മോടി കൂടാൻ അകത്തളം പോലെത്തന്നെയുള്ള അലങ്കാരങ്ങൾ വേണം ബാൽക്കണികൾക്കും.

ഒന്ന് റിലാക്‌സ് ചെയ്യാനായി ഒരിടമില്ല എന്നത് വലിയ കുറവാണ് പല വീടുകൾക്കും. 'അതിനല്ലേ പോളി നീയ്യ്' എന്ന സപ്തമശ്രീ തസ്‌കര: എന്ന സിനിമയിലെ ഡയലോഗ് പോലെ അതിനല്ലേ ഈ ബാല്‍ക്കണി എന്ന് പറയാം. അപ്പോൾ അതൊരു ബോറൻ ഇടമാകാൻ  പാടില്ലല്ലോ. അല്ലറ ചില്ലറ മേക്കോവറുകൾ നടത്തിയാല്‍ ഈ ബോറന്‍ ബാല്‍ക്കണിയെ വീട്ടിലെ സ്വര്‍ഗമാക്കി മാറ്റാം.

ഫ്ലോറിങ്ങിൽ ചില്ലറ പരീക്ഷണങ്ങള്‍ നടത്തി ബാല്‍ക്കണിയെ ആകെ മാറ്റിയെടുക്കാം. വുഡന്‍ ഫ്ലോറിങ്ങും സ്റ്റെന്‍സില്‍ പാറ്റേണ്‍സും (വ്യത്യസ്ത ഡിസൈനിലുള്ള ടൈലുകളുമാകാം), ടെറാക്കോട്ട ടൈല്‍സ് വിരിച്ചും പുതുമ നല്‍കാം. ഇനി അതല്ല ഫ്ലോറിങ് മാറ്റേണ്ടെങ്കില്‍ വ്യത്യസ്തമായ റഗ്സോ കാര്‍പെറ്റോ നല്‍കിയും ബാല്‍ക്കണി ഒരുക്കാം. 

bal

വിവിധ നിറത്തിലും തരത്തിലുമുള്ള എല്‍.ഇ.ഡി ബള്‍ബുകളും ലാന്റേണ്‍സും മറ്റും കൊണ്ട്  അലങ്കരിച്ചാൽ ബാൽക്കണി അടിമുടി മാറും.

bal

വ്യത്യസ്ത നിറത്തിലും പാറ്റേണ്‍സിലുമുള്ള കുഷ്യനുകളും ഇന്‍ ബില്‍റ്റ് ഇരിപ്പിടങ്ങളും മറ്റും നല്‍കി ബാല്കണിയെ പുത്തനാക്കി മാറ്റം. താഴെ സ്റ്റോറേജ് സ്‌പേസും നല്‍കിയാല്‍ ഒരു വെടിക്കു രണ്ടു പക്ഷിയുമായി. 

bal

ഒരു ആട്ടുകട്ടിലോ ഊഞ്ഞാലോ ബാല്‍ക്കണിയില്‍ നല്‍കാം. കാറ്റും കൊണ്ട് സായാഹ്നങ്ങൾ ആസ്വദിക്കാന്‍ വേറെന്തു വേണം. 

bal
മടക്കി വെക്കാന്‍ സാധിക്കുന്ന കസേരകളും ടേബിളുകളും ബാല്‍ക്കണിയില്‍ നല്‍കിയാല്‍ ഒരുപാട് സ്ഥലം ലഭിക്കുന്നതിനോടൊപ്പം ആവശ്യങ്ങളും നടക്കും. 

കുറച്ചു സ്‌പേഷ്യസ് ആയ ബാല്‍ക്കണിയുണ്ടെങ്കില്‍ ബാര്‍ബിക്യൂ പോയിന്റും ഇന്‍ ബിൽട്ട് ഇരിപ്പിടങ്ങളും നല്‍കി ഒരു മിനി പാര്‍ട്ടി ഏരിയ ഉണ്ടാക്കിയെടുക്കാം. 

bal

ബാല്‍ക്കണിയില്‍ കൃത്രിമ പുല്ല് വിരിച്ചു നോക്കൂ. നിലം തൊടാതെയുള്ള ജീവിതത്തില്‍ പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാന്‍ ഇതിലും മികച്ച മറ്റെന്തു മാര്‍ഗമുണ്ട്. അതു പോലെ തന്നെ ബാല്‍ക്കണിയില്‍ വെള്ളാരം കല്ലും വിരിക്കാവുന്നതാണ്.

bal

ഓപ്പണ്‍ ബാല്‍ക്കണി ആണെങ്കില്‍ കനോപ്പികളും എല്‍.ഇ.ഡി ബള്‍ബുകളും നല്‍കി ബാല്‍ക്കണിക്ക് വേറൊരു മൂഡ് തന്നെ നല്‍കാം. 

bal

വ്യത്യസ്ത ഇനത്തില്‍ പെട്ട പൂച്ചെടികളും മറ്റും ബാല്‍ക്കണിയില്‍ വളര്‍ത്താം. എന്നും വിരിഞ്ഞു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍ കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ. സ്ഥലം  കുറവാണെങ്കില്‍ ചുവരുകളില്‍ പാനലുകള്‍ സ്ഥാപിച്ച് പൂച്ചട്ടികള്‍ വച്ചും ഭംഗിയുള്ള കയറുകളിലും ചെയ്‌നുകളിലുമം തൂക്കിയിട്ട് ഹാങ്ങിങ് ഗാര്‍ഡന്‍ തയ്യാറാക്കാം.

balcony

bal