വീട് ആഡംബരത്തിന്റെ അവസാന വാക്കാണ് ഇതില്‍പ്പരം ആഡംബരമൊന്നും ഒരു വീടിന് നമുക്ക് പ്രതീക്ഷിയ്ക്കാനാകില്ല. അമേരിക്കയിലെ ഏറ്റവും വലിയ ആഡംബര സൗധമെന്ന് വിശേഷണമുള്ള  ഈ വീട്  വിലക്കുറവിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വിദഗ്ദ്ധനായ ബ്രൂസ് മക്കോസ്‌കിയുടെ ഈ വീട്  ലോസ് ആഞ്ചല്‍സിലാണ് സ്ഥിതി ചെയ്യുന്നത്.  1626 കോടി രൂപയാണ് ഈ  വീടിന്റെ മതിപ്പുവില 

America

38,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ വീട്ടില്‍ 12 കിടപ്പുമുറികളും 21 ബാത്ത്റൂമുകളുമാണ് ഉള്ളത്. കൂടാതെ അഞ്ച് ബാറുകളും ഒരു മസാജ് സ്റ്റുഡിയോയും ഉണ്ട്. ലക്ഷ്വറി കാറുകളും ബൈക്കുകളും നിര്‍ത്തിയിടാന്‍ മാത്രം ഒരു ഫ്ലോര്‍ മാത്രം മാറ്റിവെച്ചിരിക്കുന്നു. ഈ ഫ്‌ളോറില്‍ മാത്രം ഇത്തരത്തിലുള്ള കാറുകളും ബൈക്കുകളുമാണുള്ളത്. കൂടാതെ ഇറ്റാലിയന്‍ ഗ്ലാസില്‍ നിര്‍മിച്ച പടുകൂറ്റന്‍ സ്വിമ്മിങ്ങ് പൂളും ഈ വീടിന്റെ പ്രത്യേകതയാണ്. 

America

അധ്യാതുനിക സിനിമാ തിയറ്റര്‍, ഹെലിപാഡ് തുടങ്ങി എല്ലാ അത്യാഡംബര സൗകര്യങ്ങളും ഈ വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നു.  ഈ വീട്ടില്‍ മാത്രം 56 ടിവി സ്‌ക്രീനുകളാണ് ഉള്ളത്.  

most expensive hous