കര്‍ട്ടനുകളില്‍ പുതിയ താരങ്ങള്‍
Posted on: 07 Nov 2012
ദൂരകാഴ്ചയില്‍ തന്നെ ഒരു വീടിന്റെ ഭംഗി മനസ്സില്‍ ഇടം നേടും, വീടിന്റെ ആകൃതി, നിറ ചാര്‍ത്ത്, അതിനോട് ചേരുന്ന ചുറ്റുപാട് അങ്ങിനെ ഒരു വീട് മനോഹരമായ കാഴ്ചയായി മാറുന്നത് ചെറുതും വലുതുമായ ഒരു പാട് ഘടകങ്ങള്‍ കൃത്യമായി ചേരുമ്പോഴാണ്.എന്നാല്‍ വീടിന്റെ ആത്മാവ് തുടിക്കുന്നത് അതിന്റെ ഉള്തലങ്ങളിലാണ്. കൃത്യമായി വെളിച്ചം നിറയുന്ന മുറികളും നിറവും അലങ്കാരങ്ങളും അതിനോട് നിറം കൊണ്ട് ആകൃതി കൊണ്ടും ചേരുന്ന ഇരിപ്പിടങ്ങളും എല്ലാം വീടിനു ചാരുത നല്കുന്നു. ഭാവനയോടെ തിരഞ്ഞെടുക്കുന്ന കര്‍ട്ടനുകള്‍ വീടിനു പതിന് മടങ്ങ് സൗന്ദര്യമാണ് നല്‍കുന്നത്.
ആവശ്യവും അലങ്കാരവും ഇഴ ചേരുന്ന ഒന്നാണ് കര്‍ട്ടനുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തു നിന്നുള്ള വെളിച്ചം കൂടുതല്‍ നല്കുവാനും മുറിയിലെ വെളിച്ചം നിയന്ത്രിക്കുവാനും മുറിയ്ക്ക് ഇഷ്ടാനുസരണം ലാളിത്യവും ആഡം ഭരവും നല്കുവാനും കര്‍ട്ടനുകള്‍ക്ക് കഴിയും .
ഒരു കുഞ്ഞു മാജിക്കിലൂടെ വീടിനു പുതുമ നല്കുന്ന കര്‍ട്ടനുകള്‍ നാളുകള്‍ക്കു മുന്‍പ് കൊച്ചിയിലെ പ്രമുഖ ഫര്‍ണിഷിംഗ് സ്ഥാപനമായ ബാലന് അസോസിയേറ്റ്സ് അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമായ രണ്ടു ഡിസൈനുകളിലുള്ള ഇരു പുറങ്ങളാ യിരുന്നു ഈ കര്‍ട്ടന്റെ പ്രത്യേകത.
കര്ട്ടന് ഒന്ന് മറിച്ചിട്ടാല്‍ പുതിയ ഭാവമാവും മുറിയ്ക്ക് . ഇത്തരം നിരവധി പരീക്ഷണങ്ങളും പുതുമകളും ഓരോ ദിവസ്സവും ഫര്‍ണിഷിംഗ് രംഗത്ത് പരീക്ഷിക്കപെടുന്നുണ്ട്.
കര്‍ട്ടനുകള്‍ എങ്ങനെയെങ്കിലും തൂക്കിയാല്‍ പോര, ഇത് വീടിന് അലങ്കാരമാകുകയും വേണം. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, പെയിന്റിന്റെ നിറം ഇതൊക്കെ നോക്കി വേണം കര്ട്ടന് ഏതു രീതിയില്‍ വേണമെന്ന് തീരുമാനിക്കാന്‍.
പ്ലീറ്റഡ് കര്ട്ടന്

പമ്മെറ്റസ് കര്‍ട്ടനുകള്‍ നാലുതരമുണ്ട്. ഒരു പ്ലീറ്റ്, രണ്ടു പ്ലീറ്റ്, മൂന്നു പ്ലീറ്റ്, നാലു പ്ലീറ്റ് എന്നിങ്ങനെ. ഒരു ഞൊറി മാത്രമിട്ടു തയ്ക്കുന്ന കര്‍ട്ടനാണ് ഒരു പ്ലീറ്റ് കര്ട്ടന്. കര്‍ട്ടനിലെ പരമ്പരാഗത രീതിയാണിത്. എങ്കിലും ആവശ്യക്കാര്‍ ഏറെ.
ഒറ്റ പ്ലീറ്റഡ് കര്ട്ടന് തയ്ച്ചാല് ഒരു പീസ് കര്ട്ടന് 26 ഇഞ്ച് വീതിയും രണ്ടു പ്ലീറ്റഡ് കര്ട്ടന് 22 ഇഞ്ച് വീതിയും മൂന്നു പ്ലീറ്റഡിന് 1618 ഇഞ്ച് വീതിയും നാലു പ്ലീറ്റഡിന് 10 ഇഞ്ച് വീതിയും കിട്ടും. ഈ കണക്കുപ്രകാരം കര്ട്ടന് തുണിയുടെ അളവില്‍ വ്യത്യാസം വരികയും അതത് മോഡല്‍ അനുസരിച്ച് തുണി കൂടുകയും ചെയ്യാം.
നെറ്റ് പോലുള്ള കനം കുറഞ്ഞ മെറ്റീരിയല്കൊണ്ട് ഒരു പ്ലീറ്റ് ഇന്നര്കര്ട്ടന് നിര്‍മിച്ച് പുറമെ മൂന്നു പ്ലീറ്റ് കര്ട്ടന് ഇടുന്നതാണ് സാധാരണ ചെയ്യുന്ന രീതി. ഒരു മീറ്റര്‍ തുണികൊണ്ട് പ്ലീറ്റഡ് കര്ട്ടന് തയ്ക്കാന്‍ 60 രൂപയോളം ചെലവ് വരും.
ഒറ്റ പ്ലീറ്റഡ് കര്ട്ടന് തയ്ച്ചാല് ഒരു പീസ് കര്ട്ടന് 26 ഇഞ്ച് വീതിയും രണ്ടു പ്ലീറ്റഡ് കര്ട്ടന് 22 ഇഞ്ച് വീതിയും മൂന്നു പ്ലീറ്റഡിന് 1618 ഇഞ്ച് വീതിയും നാലു പ്ലീറ്റഡിന് 10 ഇഞ്ച് വീതിയും കിട്ടും. ഈ കണക്കുപ്രകാരം കര്ട്ടന് തുണിയുടെ അളവില്‍ വ്യത്യാസം വരികയും അതത് മോഡല്‍ അനുസരിച്ച് തുണി കൂടുകയും ചെയ്യാം.
നെറ്റ് പോലുള്ള കനം കുറഞ്ഞ മെറ്റീരിയല്കൊണ്ട് ഒരു പ്ലീറ്റ് ഇന്നര്കര്ട്ടന് നിര്‍മിച്ച് പുറമെ മൂന്നു പ്ലീറ്റ് കര്ട്ടന് ഇടുന്നതാണ് സാധാരണ ചെയ്യുന്ന രീതി. ഒരു മീറ്റര്‍ തുണികൊണ്ട് പ്ലീറ്റഡ് കര്ട്ടന് തയ്ക്കാന്‍ 60 രൂപയോളം ചെലവ് വരും.
സ്കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍

സ്കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍ ഒരേ വിഭാഗത്തില്‍പ്പെട്ടവയാണ്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ കര്ട്ടന് മുകളിലായിട്ടാണ് ഇത് പിടിപ്പിക്കുന്നത്. ഇന്നര്‍ കര്‍ട്ടനു മുകളില്‍ തുണികൊണ്ട് തോരണം തൂക്കിയതുപോലുളള സ്കാലപ്പ് കര്ട്ടന് അകത്തളങ്ങള്‍ക്ക് ഭംഗിയായിരിക്കും. സ്കാലപ്പിന്റെ (കര്‍ട്ടന്റെ ഞൊറിപോലുള്ള ഭാഗം) ആകൃതി ആവശ്യത്തിനനുസരിച്ച് മാറ്റി ഇത് തയ്ക്കാം. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ദോഷം. െ്രെഡക്ലീന് ചെയ്ത് ഇസ്തിരിയിട്ടു നല്കുന്ന പ്രൊഫഷണലിസ്റ്റുകള്‍ നഗരങ്ങളിലൊക്കെയുണ്ട്. ഞൊറിയുടെ ആകൃതി, എണ്ണം ഇവയ്ക്കനുസരിച്ചാണ് തയ്യല്‍ക്കൂലി. ഒരു മീറ്റര്‍ തുണിയുടെ കര്ട്ടന് തയ്ക്കാന്‍ 300 രൂപവരെയാകും. കര്‍ട്ടന്റെ ബീഡിങ്ങായി ബീഡ്സ് ഫ്രിങ്ങ്സ്, ക്രിസ്റ്റല്‍ ഫ്രിങ്ങ്സ്, ഡിസൈന്‍സ് ഫ്രിങ്ങ്സ് എന്നിവ ഉപയോഗിക്കാം. മീറ്ററിന് 175 രൂപവരെയുള്ള ഫ്രിങ്ങ്സ് വാങ്ങാന്‍ കിട്ടും.
കര്ട്ടന് ഫിറ്റിങ്ങുകള്‍ മറയ്ക്കുന്ന രീതിയില്‍ ജനലിനു മുകളില്‍ കൊടുക്കുന്ന വീതി കുറഞ്ഞ തടിക്കഷണമോ തുണിയോ ആണ് പെല്‍മറ്റ്. കട്ടിയുള്ള തുണികൊണ്ടാണ് പെല്‍മറ്റ് കര്ട്ടന് തയ്ക്കുന്നത്. വേണമെങ്കില്‍ ലൈനിങ് കൊടുത്ത് കര്ട്ടന് ഭംഗിയും കൂട്ടാം. ഓഫീസുകളിലും മറ്റുമാണ് ഈ കര്ട്ടന് കൂടുതല്‍ യോജിക്കുക. ഒരു മീറ്റര്‍ കര്ട്ടന് 400500 രൂപവരെ ചെലവ് പ്രതീക്ഷിക്കാം.
നീളം കൂടിയ ജനലുകള്‍ക്ക് വാലന്‍സ് കര്ട്ടന് യോജിക്കും. കര്ട്ടന് ഫിറ്റിങ്ങുകള്‍ മറയ്ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. തുണികൊണ്ടുള്ള വാലന്‍സ് തന്നെയാണ് പ്രത്യേകത. വാലന്‍സ് പ്ലീറ്റുകളുടെ എണ്ണവും ആകൃതിയും ഇഷ്ടാനുസരണം മാറ്റാം. സാധാരണ രീതിയിലുള്ള വാലന്‍സ് കര്ട്ടന് മീറ്ററിന് 400 രൂപവരെ ചെലവ് വരും.
കര്ട്ടന് ഫിറ്റിങ്ങുകള്‍ മറയ്ക്കുന്ന രീതിയില്‍ ജനലിനു മുകളില്‍ കൊടുക്കുന്ന വീതി കുറഞ്ഞ തടിക്കഷണമോ തുണിയോ ആണ് പെല്‍മറ്റ്. കട്ടിയുള്ള തുണികൊണ്ടാണ് പെല്‍മറ്റ് കര്ട്ടന് തയ്ക്കുന്നത്. വേണമെങ്കില്‍ ലൈനിങ് കൊടുത്ത് കര്ട്ടന് ഭംഗിയും കൂട്ടാം. ഓഫീസുകളിലും മറ്റുമാണ് ഈ കര്ട്ടന് കൂടുതല്‍ യോജിക്കുക. ഒരു മീറ്റര്‍ കര്ട്ടന് 400500 രൂപവരെ ചെലവ് പ്രതീക്ഷിക്കാം.
നീളം കൂടിയ ജനലുകള്‍ക്ക് വാലന്‍സ് കര്ട്ടന് യോജിക്കും. കര്ട്ടന് ഫിറ്റിങ്ങുകള്‍ മറയ്ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. തുണികൊണ്ടുള്ള വാലന്‍സ് തന്നെയാണ് പ്രത്യേകത. വാലന്‍സ് പ്ലീറ്റുകളുടെ എണ്ണവും ആകൃതിയും ഇഷ്ടാനുസരണം മാറ്റാം. സാധാരണ രീതിയിലുള്ള വാലന്‍സ് കര്ട്ടന് മീറ്ററിന് 400 രൂപവരെ ചെലവ് വരും.
ലൂപ് കര്ട്ടന്

കര്ട്ടന് പ്ലീറ്റ് (മടക്ക്) ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിച്ച് തയ്ക്കുന്ന കര്ട്ടനാണിത്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ ലൂപ്പുകളുടെ പുറ ത്ത് തുണിക്ക് ഇണങ്ങുന്നവിധം ഫാന്‍സി ബട്ടണുകള്‍ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കര്‍ട്ടനടിക്കുന്ന രീതിയാണിത്. ലോഹദണ്ഡി(കര്ട്ടന് റോഡ്)ലൂടെ കടത്തി ലൂപ്പുകളില്‍ കര്ട്ടന് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ചെലവ് മീറ്ററിന് 100 രൂപയ്ക്ക് താഴെ.
ഐലിറ്റ് കര്ട്ടന്
നൂല് കര്ട്ടന്
കര്ട്ടന് കുടുംബത്തിലെ പുതിയ അതിഥിയാണ് നൂല്‍കര്‍ട്ടന്‍ (ത്രെഡ് കര്ട്ടന്). സാധാരണയായി പാര്ട്ടീഷന് കര്‍ട്ടനും ആര്‍ച്ചിനും ആണ് ഇത് ഉപയോഗിക്കുന്നത്. വിവിധ നിറത്തിലുള്ള നൂലുകള്‍ അടുപ്പിച്ചടുപ്പിച്ച് ഞാത്തിയിടുകയാണ് ചെയ്യുന്നത്. നൂലുകളില്‍ മുത്തുകളും കല്ലുകളും പിടിപ്പിച്ച് നൂല്‍കര്‍ട്ടന്‍ ആവശ്യക്കാരന്റെ അഭിരുചിക്കും ബജറ്റിനുമനുസരിച്ച് ആകര്‍ഷണീയമാക്കാനും കഴിയും. 425 രൂപ മുതല്‍ മുകളിലേക്ക് ചെലവ് പ്രതീക്ഷിക്കാം.
മുള കര്ട്ടന്
വീട്, ഓഫീസ്, റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന കര്‍ട്ടനുകളാണ് മുളകര്ട്ടന് (ബാംബൂകര്‍ട്ടന്‍). മുളയുടെ ചീളുകള്‍ അടുക്കിയടുക്കി വെച്ച് ഉണ്ടാക്കുന്ന ഈ കര്ട്ടന് ശുദ്ധവായുവിനെയും പ്രകാശത്തെയും ഉള്ളിലേക്ക് കടത്തിവിടും. റെഡിമെ യ്ഡ് മുളകര്ട്ടന് മീറ്ററിന് 80 രൂപയ്ക്ക് മുകളിലാണ് വില.
കര്‍ട്ടനിലെ പുതിയ പ്രവണതകള്‍
റിമോര്‍ട്ട് കണ്‍ട്രോള്‍കൊണ്ടും സ്വിച്ചുകള്കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകളാണ് ഈ രംഗത്ത് പുതിയത്. വില അല്പം കൂടുമെങ്കിലും ആവശ്യക്കാര്‍ ഏറെയാണിതിന്. പൗഡര്‍ കോട്ടഡ് അലുമിനിയം ചാനല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കര്ട്ടന് തുണിയിലും ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്സ്, വിസ്കോസ്, 3ഉ ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍. മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണി വേണം കര്ട്ടന് തയ്ക്കാനായി വാങ്ങിക്കാന്‍.
കര്ട്ടന് പകരം ബ്ലൈന്‍ഡ്
കര്ട്ടന് പകരം ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍, റോളര്‍ ബ്ലൈന്റുകളാണ് ഇക്കൂട്ടത്തില്‍ ട്രെന്‍ഡി.
പ്ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. സ്ക്വയര്‍ ഫീറ്റിന് 100 രൂപയ്ക്കു മേല്‍ ചെലവാകും.
തുണി ഉപയോഗിച്ചുള്ള റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍ കാഴ്ചയിലെ ഭംഗികൊണ്ട് എക്കാലത്തേയും ട്രെന്‍ഡായി നിലനില്ക്കുന്നു. സില്‍ക്, കോട്ടണ്‍, ഡെനിം, ജൂട്ട് തുണികള്‍കൊണ്ട് ഫാബ്രിക് ബ്ലൈന്റുകള്‍ ഉണ്ടാക്കാം. ഭംഗി കൂട്ടണമെങ്കില്‍ ലൈനിങ് വെച്ച് തയ്ച്ചെടുക്കാം. മടക്കിന് (ഫോള്ഡിങ്ങിന്) വേണ്ടി കനം കുറഞ്ഞ അലൂമിനിയം റോഡുകള്‍ ഉപയോഗിക്കാം. തുണി കൂടാതെ മുള, വാഴനാര്, പുല്ല് തുടങ്ങിയവകൊണ്ടും ഫാബ്രിക് ബ്ലൈന്റുകള്‍ നിര്‍മിക്കാം. സ്ക്വയര്‍ഫീറ്റിന് 80 രൂപയോളം ചെലവാകും.
തടികൊണ്ട് ഉണ്ടാക്കിയ പാളികളാണ് വുഡന്‍ ബ്ലൈന്റിന്റെ പ്രത്യേകത. തേക്ക്, വീട്ടിപോലുള്ള തടികള്‍ ഇതിനായി ഉപയോഗിക്കാം. മുറികളെ വേര്‍തിരിക്കാനും വലിയ ജനലുകള്‍ക്കും യോജിച്ച രീതിയാണിത്. വര്‍ഷത്തിലൊരിക്കലെങ്കിലും പോളീഷ് ചെയ്താല്‍ വുഡന്‍ ബ്ലൈന്റിന് എത്ര കാലം കഴിഞ്ഞാലും പുതുമ തോന്നിക്കും. ഇതുതന്നെ ചുരുട്ടി മുകളിലേക്ക് മടക്കിവെക്കുന്ന രീതിയില്‍ റോളര്ബ്ലൈന്റുകളും നിര്‍മിക്കാം. സ്ക്വയര്‍ഫീറ്റിന് 400 രൂപവരെ ആകും.
മുഴുവനായി ജനല്‍ കാഴ്ചയെ മറയ്ക്കുന്ന ബ്ലൈന്റുകളാണ് പ്ലീറ്റഡ് (മടക്കുകള്‍). ഒരു കടലാസ് ഒരേ വീതിയില്‍ മടക്കി അതു നിവര്‍ത്തിയാല്‍ എങ്ങനെയിരിക്കും അതുപോലെയുള്ള ബ്ലൈന്റാണിത്. സിന്തറ്റിക് മെറ്റീരിയലാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സ്ക്വയര്‍ഫീറ്റിന് 50 രൂപയ്ക്കുമേല്‍ ചെലവ് പ്രതീക്ഷിക്കാം.
Stories in this Section




