കോണ്‍ക്രീറ്റ് വീടുകളിലാണ് സാധാരണയായി അസഹനീയമായ ചൂട് അനുഭവപ്പെടുന്നത്. എയര്‍ ഗ്യാപ്പുകളാണ് ഇത്തരം വീടുകളിലെ ചൂട് കുറയ്ക്കാനുള്ള ഒരു പ്രതിവിധി. കൂടാതെ കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍  മൂന്ന്  വരി പൊക്കി അതിനുമുകളില്‍ ഒരു മീറ്ററോളം പൊക്കിയെടുത്ത് ട്രസ്റ്റ് റൂഫുകള്‍ നിര്‍മിക്കാവുന്നതാണ്. സീലിങ്ങിനു മുകളില്‍ ക്ലേ ഓടുകള്‍ പാകിയും ചൂടിനെ പ്രതിരോധിക്കാവുന്നതാണ്. 

ചൂടിനെ പ്രതിരോധിക്കാന്‍ ഷീറ്റുകളിട്ടാല്‍ വീടിന്റെ ഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല അതി ഭീകരമായ ശബ്ദമലിനീകരണത്തിനും ഇത് കാരണമാകുന്നു. ട്രസ്റ്റ് റൂഫുകള്‍ ചൂടിനെ മാത്രമല്ല മഴക്കാലത്തുണ്ടാകുന്ന ചോര്‍ച്ചയെ പ്രതിരോധിക്കാനും കഴിയും.

 photo credit: Sai Preethi Precast Builder