ഭൂമി ശരിപ്പെടുത്തല്‍

Posted on: 14 Jan 2013

കെട്ടിടംപണി തുടങ്ങുംമുമ്പ് ചെയ്യേണ്ട ആദ്യപടി ഭൂമി ശരിപ്പെടുത്തലാണ്.

വൈദ്യുതിബോര്‍ഡില്‍ നിന്നും കെട്ടിടം പണിയാനായി താത്കാലിക വൈദ്യുത കണക്ഷന്‍ വാങ്ങേണ്ടതാണ്. തൊട്ടടുത്തുള്ള സുഹൃത്തിന്റെയോ സ്വന്തം കെട്ടിടത്തിലോ വൈദ്യുതി ഉണ്ടെങ്കിലും ഇഷ്ടാനുസരണം അവിടെനിന്നും വൈദ്യുതിബോര്‍ഡിന്റെ അനുമതിയില്ലാതെ കെട്ടിടം പണിയുന്നിടത്ത് വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. താത്കാലികമായി വയ്ക്കുന്ന ഇലക്ട്രിക്മീറ്റര്‍ മഴനനയാത്തരീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. അതിനുശേഷം ഇഷ്ടിക, കമ്പി, മെറ്റല്‍, സിമന്റ്, മണല്‍ മുതലായവ സൂക്ഷിക്കുന്നതിന് താത്കാലിക സ്റ്റോര്‍ പണിയണം.

കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 30 മീറ്ററിനുള്ളില്‍ ഇവ ശേഖരിക്കേണ്ടതാണ്. സിമന്റ് സ്റ്റോര്‍ ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് ഉയര്‍ത്തി ഈര്‍പ്പംതട്ടാതിരിക്കാന്‍ പ്ലാറ്റ്‌ഫോം തീര്‍ത്ത് ടാര്‍പ്പായ് വിരിച്ച് അടക്കിവെയ്ക്കണം. സ്റ്റോറിന് പണിത താത്കാലികഷെഢില്‍തന്നെ ഇലക്ട്രിക്കല്‍ മീറ്ററും ഘടിപ്പിക്കാം. സ്റ്റോര്‍ഷെഡ് പണിയുമ്പോള്‍, സിമന്റും മറ്റു മെറ്റീരിയല്‍സും കൊണ്ടുവരുന്ന വഴിയോടുചേര്‍ന്ന് അധികം അകലത്തിലല്ലാതെയും വഴിതടസ്സമാകാതേയും പണിയണം.

കാര്‍പോര്‍ച്ചിനായുള്ള ഫ്ലോര്‍ ആദ്യമേ തയ്യാറാക്കി കോണ്‍ക്രീറ്റ്‌ചെയ്താല്‍ തുടര്‍ന്നുള്ള കോണ്‍ക്രീറ്റ്മിക്‌സിങ് ജോലികള്‍ അതിനുമീതെചെയ്യാന്‍ പറ്റും. കോണ്‍ക്രീറ്റ് മിക്‌സ്‌ചെയ്യുന്നതിന് സമീപത്തായി വെള്ളംശേഖരിക്കുന്നതിനുള്ള ടാങ്ക് നിര്‍മിക്കണം. കെട്ടിടംപണിക്കായി ഉപയോഗിക്കുന്ന ഇഷ്ടിക നന്നായി നനയേ്ക്കണ്ടതിനാല്‍ ഇത്തരം വാട്ടര്‍ടാങ്കുകളില്‍ മുക്കിയിടാം.Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.