ഭവനവായ്പ അറിയേണ്ടതെല്ലാം

Posted on: 30 Nov 2012സ്വപ്‌നഗൃഹം യാഥാര്‍ഥ്യമാവണമെങ്കില്‍ പലര്‍ക്കും സാമ്പത്തിക സഹായം അത്യാവശ്യമായി വരാം. ബഡ്ജറ്റ് കണക്കാക്കുമ്പോള്‍ സ്വപ്‌നലോകത്താകരുത്. സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും ബോധവാനായിരിക്കണം.

വായ്പകള്‍ പലതരമുണ്ട്. ഭൂമി വാങ്ങാന്‍ ഭൂമിയും വീടും കൂടി വാങ്ങാന്‍ ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫര്‍ണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും Flattഉം Villaയും വാങ്ങാനും ഒക്കെ ഹൗസിങ് ലോണുകള്‍ ലഭ്യമാണ്.

20 വര്‍ഷം വരെ നീണ്ടകാല ലോണുകളും ലഭ്യമാണ്. വലിയ വരുമാനശേഷിയില്ലാത്തവര്‍ വലിയ ദീര്‍ഘകാല ഭവന വായ്പകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കഴിയുന്നതും കുറഞ്ഞതുക ഭവനവായ്പ എടുക്കുക, തിരിച്ചടവ് ശേഷി നോക്കിയാണവം ഭവന വായ്പ എടുക്കേണ്ടത്. അതിന് വേണ്ടിവരുന്നമൊത്തം ചെലവവ് എത്ര? അത് എവിടെ നിന്നൊക്കെ എപ്പോഴൊക്കെ എത്രയൊക്കെ ലഭിക്കും. ബാക്കി എത്ര തുകയാണ് ബാങ്ക് വായ്പ വേണ്ടിവരിക എന്നൊക്കെ സ്വയം പരിശോധിക്കണം. ബാങ്കുകള്‍ മാത്രമല്ല, മറ്റ് പല ധനകാര്യസ്ഥാപനങ്ങളും ഭവന വായ്പ നല്‍കും. HDFC, ICICI, LIC, Housing Finance, Hudco തുടങ്ങിയവയാണിത്.

വായ്പ ലഭിക്കണമെങ്കില്‍ ഉണ്ടായിരിക്കേണ്ട ചില അടിസ്ഥാന യോഗ്യതകള്‍ .


1. ഇന്ത്യക്കാരനായിരിക്കണം.

2. 21 വയസ് പൂര്‍ത്തിയായിരിക്കണം

3. വായ്പാകാലാവധി തീരുമ്പോള്‍ 65 വയസ് കവിയരുത്

4.സ്ഥിരവരുമാനമുള്ള ആളായിരിക്കണം

5. കൊളാടില്‍ സെക്യൂരിറ്റി കൊടുക്കാന്‍- കെട്ടിടം പണിയുന്ന ഭൂമി -സ്വന്തമായുണ്ടായിരിക്കണം.

വായ്പ എടുക്കുന്ന ആളുടെ തിരിച്ചടവ് ശേഷിയുടെ പുറത്താണ് എത്ര തുക നല്‍കാമെന്ന് ബാങ്ക് നിശ്ചയിക്കുന്നത്. അതും മൊത്തം വേണ്ടിവരുന്നഎസ്റ്റിമേറ്റ് തുകയുടെ 80-85% മാത്രമേ വായ്പയായി ലഭിക്കൂ.

ബാങ്കുകള്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും കൂടി പരിശോധിക്കും. അപേക്ഷകന്റെ വരുമാന സ്ഥിരത, ആസ്ഥികള്‍, തൊഴില്‍ സ്ഥിരത , മുന്‍കാല വായ്പാചരിത്രം എന്നിവയാണിത്. ഇവ എല്ലാം ശരിയായി കഴിഞ്ഞാല്‍ ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം കൂടി പരിഗണിച്ചശേഷമേ വായ്പ പാസാക്കൂ.

നിത്യചെലവുകള്‍ക്കുള്ള തുക മാസവരുമാത്തില്‍ നിന്നും കഴിച്ചിട്ടുവേണം മാസം തോറും അടക്കേണ്ടത്. EMI ( Equalant Monthly Instalment) നിശ്ചയിക്കാന്‍. സാധാരണ ഇത്, മറ്റ് യാതൊരു തരം വായ്പകളും നിലവില്‍ ഇല്ലെങ്കില്‍ നികുതി കിഴിവുകള്‍ കഴിച്ചുള്ള മാസവരുമാത്തിന്റെ 30-40%വരെ ഇഎംഐ ആകാം. നാങ്ങള്‍ അടയ്ക്കുന്ന വായ്പാതുകയുടെ പലിശ തുകക്ക് മാ്ര്രതമായിരിക്കും ഇന്‍കംടാക്‌സില്‍ കഠ എശമഹ ചെയ്യുമ്പോള്‍ ഇളവുലഭിക്കുക.

പലിശ ഫ്ലാറ്റ്, ഫിക്‌സഡ് റേറ്റും ഫേഌട്ടിംഗ് റേറ്റും ഉണ്ട്. ബാങ്കുകള്‍ ഫേഌട്ടിങ് റേറ്റിന് വായ്പ നല്‍കാനാണ് താല്പര്യം കാണിക്കുക. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോള്‍ ഫിക്‌സഡ് അഥവാ ഫ്ലാറ്റ് റേറ്റ് നോക്കി വായ്പ എടുക്കലാണ് ഗുണം ചെയ്യുക. കുറഞ്ഞ ഇഎംഐ യോ കുറഞ്ഞ പലിശനിരക്കോ നോക്കി ഏത് ബാങ്കാണ് (അഥവാ ധനകര്യസ്ഥാപനമാണ്) അനുയോജ്യം എന്ന് തീരുമാനിക്കരുത്. Total repayment Statement വാങ്ങി മൊത്തം അടച്ചുതീര്‍ക്കേണ്ടതുക എത്രയെന്ന് കൂടി നോക്കി വേണം ഏത് ബാങ്ക്‌വേണമെന്ന് നിശ്ചയിക്കാന്‍. കാലാവധി തീരുംമുമ്പ് ബാക്കി തുക തിരിച്ചടച്ചാല്‍ പിഴ (fore closure charge) ചുമത്തുമോ എന്നും നോക്കണം.

വായ്പക്ക് മുമ്പ്, തരുന്ന എല്ലാ രേഖകളും കണ്ണടച്ച്ഒപ്പിടാതെ എല്ലാം ശരിയായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടുന്നതാണ് ബുദ്ധി.

ബാങ്ക് മുഖേന ഭവന വായ്പാതുക ഇന്‍ഷൂര്‍ ചെയ്യുന്നത് നല്ലതാണ്. അപേക്ഷകന് എന്തെങ്കിലും സംഭവിച്ചാല്‍ വായ്പാതുക കുടുംബത്തിന് ബാധ്യതയാകാതിരിക്കാന അത് സഹായിക്കും. നിങ്ങള്‍ 20 വര്‍ഷത്തേക്ക് വായ്പ എടുത്തിട്ട് 5 വര്‍ഷമാകുമ്പോള്‍ മൊത്ത തുകയും തിരിച്ചടയ്ക്കുകയാണെന്ന് കരുതുക. എന്നാലും നിങ്ങള്‍ ആ 20 വര്‍ഷത്തേക്കും ഉള്ള പലിശയടക്കമാണ് അടയ്ക്കുന്നത്. അതും കൂടാതെ പിഴ (foreclosure charge) കൂടി അടയേ്ക്കണ്ടിവരുന്നു. വായ്പാതുക ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് മാത്രമുള്ള പലിശയല്ല അടയേ്ക്കണ്ടി വരുന്നത്. കരാറില്‍ നിങ്ങള്‍ ഒപ്പിട്ട പ്രകാരം 20 വര്‍ഷത്തേക്കും ഉള്ള പലിശ ഒടുക്കേണ്ടിവരും.

ഭവന വായ്പ്ക്ക് വേണ്ട രേഖകള്‍


1.വരുമാനത്തിന്റെ തെളിവ്. സ്വയംതൊഴിലാണെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട്.

2. ജോലി സംബന്ധിച്ച തെളിവ്

3.വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

4.അഡ്രസ് പ്രൂഫ്.

5. വസ്തുവിന്റെ ആധാരവും മുന്നാധാരത്തിന്റെ ഒറിജിനലോ കോപ്പിയോ'

6. ഭൂമി പോക്ക്‌വരവ് ചെയ്ത സര്‍ട്ടിഫിക്കറ്റ്

7.ഭൂമിയുടെ കരമടച്ച രസീത്

8. പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോകള്‍.

9.ബാധ്യതാ കുടികിട സര്‍ട്ടിഫിക്കറ്റ് (Encumbrance & Possession certific-ate)

10. എസ്റ്റിമേറ്റ്

11. അംഗീകരിച്ച പ്ലാന്‍

12. ജാമ്യക്കാരുണ്ടെങ്കില്‍ അവരുടെ വരുമാനസര്‍ട്ടിഫിക്കറ്റ്


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.