വീട് പലപ്പോഴും ഒരു മനുഷ്യായുസ്സിന്റെ തന്നെ സ്വപ്‌നമായി മാറുന്നതും ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ വീടിനായി ചിലവഴിക്കേണ്ടിവരുന്നതിനുമൊക്കെ കാരണം നിര്‍മാണച്ചെലവാണ്.  ലക്ഷങ്ങളുടെ കണക്ക് മാറി ഇന്നു കോടികളാണ് ഗൃഹനിര്‍മാണത്തിനായി ചിലവഴിക്കേണ്ടിവരുന്നത്. നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നത് സാധാരണക്കാരന്റെ സ്വപ്‌നത്തിന് വിലങ്ങുതടിയാവുന്നു. ഇവിടെയാണ് ചെലവ് കുറഞ്ഞതും കാണാന്‍ ഭംഗിയുള്ളതുമായ വീടുകള്‍ക്ക് ആവശ്യക്കാരേറുന്നത്.  അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മിക്കാവുന്ന വെറും അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിലുള്ള  ഒരു വീടിന്റെ പ്ലാന്‍ പരിചയപ്പെടാം. 

തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ ആചാര്യ തച്ചനാട്ട് സുധാകരന്‍ തയ്യാറാക്കിയ വീടിന്റെ പ്ലാനും സ്‌കെച്ചും

home

നിര്‍മാണ രീതി

  • ആവശ്യമായ സ്ഥലം: അഞ്ച് സെന്റ്
  • വീടിന്റെ വിസ്തീര്‍ണം: 49 കോല്‍
  • ഭിത്തി വണ്ണം: 12 സെന്റീമീറ്റര്‍ 
  • പാദുക മാറ്റം: ആറു സെന്റീമീറ്ററും 
  • പത്രമാനം: ആറു സെന്റീമീറ്റര്‍
  • തറ ഉയരം: 54 സെന്റീമീറ്റര്‍
  • ഉയരം വാനാദിപ്പൊക്കം: 366 സെന്റീമീറ്റര്‍

അടിത്തറ ചെങ്കല്ലില്‍ ഒഴിവിന് പണിതീര്‍ത്ത് ബെല്‍റ്റ് വാര്‍ക്കണം. മേല്‍ക്കൂട് പണിയാന്‍ ട്രസ്സ് വര്‍ക്ക് (ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ചട്ടമുണ്ടാക്കി) ഓട് ഇടുക. ഇത്തരത്തില്‍ ഷീററിട്ടാല്‍ അടുക്കളയുടെയോ ടോയ്ലററിന്റേയോ കുറച്ച് ഭാഗം കോണ്‍ക്രീററ് ചെയ്താല്‍ അവിടെ വാട്ടര്‍ടാങ്ക് വയ്ക്കാന്‍ ഉപയോഗപ്പെടുത്താം. ടൈല്‍സിന് പകരം തറയോടുകള്‍  പാകി പഴയമയോടൊപ്പം വീടിന് സൗന്ദര്യവും നല്‍കാം. സിറ്റൗട്ടിന്റെ മുകളില്‍ മുഖാരം വച്ച് വീടിന് കൂടുതല്‍ ഭംഗി വരുത്തി,സിററൗട്ടില്‍ ചാരുബഞ്ച്  നിര്‍മ്മിക്കാം.

രണ്ട് കിടപ്പുമുറികള്‍, ഡൈനിങ്ങ് റൂം, ഡ്രോയിങ് റൂം, ടോയ്‌ലറ്റ്, അടുക്കള, സിറ്റൗട്ട്  എന്നിവയടങ്ങിയതാണ്  ഈ വീട്.