

എഴുപതുകളില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ നിയമങ്ങളില്‍ അസ്വസ്ഥനായി പൈയും കുടുംബവും മൃഗങ്ങളുമായി ചരക്കുകപ്പലില്‍ കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ 'സിംസും' എന്ന ജപ്പാന് കപ്പലില്‍ അവര്‍ യാത്ര തിരിച്ചു. പക്ഷേ, ആ കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട് മുങ്ങുകയാണ്. അതാണ് നോവലിന്റെ ആദ്യഭാഗം. സിനിമയുടെ ആദ്യപകുതിയുടെ പാതിഭാഗമാണ് ഇതുള്ളത്. ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഭാഗമാണ് കപ്പല്‍ഛേദം. കൊടുങ്കാറ്റിനു നടുവില്‍ ആടിയുലയുകയും മുങ്ങുകയും ചെയ്യുന്ന കപ്പല്‍ നേരിട്ടെന്ന പോലെ കാണുക എന്നത് ഒരനുഭവം തന്നെയാണ്. ആദ്യഭാഗത്ത് പോണ്ടിച്ചേരിക്കു പുറമെ കേരളത്തിലെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.
പിന്നീടുള്ളത് കടുവയ്ക്കും കടലിനും നടുവിലുള്ള പൈയുടെ സാഹസിക ജീവിതമാണ്. അതാണ് സിനിമയുടെ അവസാനം വരെ.