ഒറ്റ ക്ലിക്കില്‍ സിനിമയിലെത്താന്‍ ക്ലബ്ബ് എഫ്.എം ഫിലിം സ്റ്റാര്‍

posted on:

21 Jul 2013


ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തിളക്കംപകര്‍ന്ന്‌വെള്ളിത്തിരയില്‍ പുത്തന്‍ താരോദയത്തിന് വേദിയൊരുക്കാന്‍ ക്ലബ്ബ്എഫ്.എമ്മില്‍ ഫിലിംസ്റ്റാറിന് തുടക്കമായി. മലയാള സിനിമയ്ക്ക് പുതിയതാരങ്ങളെ സമ്മാനിക്കാന്‍ ക്ലബ്ബ് എഫ്.എമ്മും ചന്ദ്രിക ഫേസ് വാഷുംചേര്‍ന്നൊരുക്കുന്ന സ്റ്റാര്‍ ഹണ്ടാണ് ഫിലിംസ്റ്റാര്‍.

പുതുമുഖങ്ങള്‍ക്ക് പ്രശസ്ത സംവിധായകരും താരങ്ങളും സംഗമിക്കുന്ന നിരവധിസിനിമകളിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക്‌വാതില്‍തുറക്കുകയാണ് ഫിലിംസ്റ്റാര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്നമോഹന്‍ലാല്‍ സിനിമയായ 'മിസ്റ്റര്‍ ഫ്രോഡ്', പുതുമുഖങ്ങള്‍ അണിനിരക്കുന്ന'ഡുണ്ടു', സിബി മലയിലിന്റെ പുതിയ സിനിമ എന്നീ പ്രൊജക്ടുകളിലാണ്‌വിജയികള്‍ക്ക് അഭിനയിക്കാനാവുക. നായകനായും നായികയായുംസഹനടീനടന്മാരായും തിളങ്ങാനുള്ള അപൂര്‍വ്വ അവസരമാണ് ഫിലിംസ്റ്റാര്‍സമ്മാനിക്കുന്നത്.

ഇന്ത്യയിലാദ്യമായി ഫേസ്ബുക്ക് അപ്ലിക്കേഷന്‍ വഴി ഒരു എഫ്.എം സ്റ്റേഷന്‍നടത്തുന്ന സ്റ്റാര്‍ ഹണ്ട് എന്ന സവിശേഷതയും ഫിലിംസ്റ്റാറിനുണ്ട്. മാറിയകാലത്തിനൊപ്പം സിനിമയിലെത്താനുള്ള മാര്‍ഗ്ഗവും മാറിയെന്ന് ലോകത്തിന്കാണിച്ചുകൊടുക്കുകയാണ് ഫിലിംസ്റ്റാറിലൂടെ.

കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഫിലിംസ്റ്റാര്‍ ലോഗോ പ്രകാശനം ചെയ്തത്. സംവിധായകരായ സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍,

യുവതാരങ്ങളായ ജേക്കബ്ബ് ഗ്രിഗറി, ഷംന കാസിം എന്നിവര്‍ക്കൊപ്പം വിപ്രോറീജിയണല്‍ സെയില്‍സ് ഹെഡ് (കേരള) അജിത്ത്, മാക്‌സസ് ബാംഗ്ലൂര്‍ പ്രതിനിധിദീക്ഷ, മരിയാസ് പിക്കിള്‍സ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍റ് പ്ലാനിംഗ് ഡയറക്ടര്‍ സിജോസെബാസ്റ്റിയന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ടോം സെബാസ്റ്റിയന്‍, മാതൃഭൂമി കൊച്ചി റീജിയണല്‍ മാനേജര്‍ വി. ഗോപകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എസ്. കൃഷ്ണന്‍ കുട്ടി, ക്ലബ്ബ്എഫ്.എം. ഓപ്പറേഷന്‍സ് ഹെഡ് എന്‍ ജയകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മരിയാസ് പിക്കിള്‍സ് ആണ് ഫിലിംസ്റ്റാറിന്റെ കോ സ്‌പോണ്‍സര്‍, ഹോളിഡേഇന്നും ക്രൗണ്‍ പ്ലാസയുമാണ് ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍മാര്‍, ഒബ്‌റോണ്‍ മാള്‍

പങ്കെടുക്കുന്നത് ഇങ്ങനെ:


ഒറ്റ ക്ലിക്കിലൂടെ സിനിമയുടെ വിസ്മയലോകത്തെത്താന്‍ ജാലകം തുറക്കുകയാണ്

ഫിലിം സ്റ്റാര്‍. 18നും 40നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് ഈ സ്റ്റാര്‍

ഹണ്ടില്‍ പങ്കെടുക്കാം. അതിനായി എമരലയീീസ ലെ ഇഹൗയ എങ ഇീിലേേെ എന്ന

പേജിലെത്തുക [www.facebook.com/ clubfmcontest]. വ്യക്തിപരമായ

വിവരങ്ങള്‍ക്കൊപ്പം ഏറ്റവും പുതിയ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.

അഭിനയിച്ച ഏതെങ്കിലും വീഡിയോ ഉണ്ടെങ്കില്‍ അതിന്റെ ലിങ്കും ഒപ്പം നല്‍കാം.

ആഗസ്ത് 5 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനത്തിയ്യതി. 


Other News In This Section
 1 2 3 NEXT