'ഒളിഞ്ഞു നോട്ടമല്ല; കൂട്ടുകുടുംബം'

posted on:

22 May 2013


പ്രത്യേകതകള്‍ ഏറെയുള്ള മലയാളി ഹൗസിന്റെ അവതാരകയുടെ റോള്‍ ഏറ്റെടുത്തിരിക്കുന്നത് നടി രേവതിയാണ്. ഈ വീടിനെ പറ്റി രേവതിയ്ക്കും ചിലത് പറയാനുണ്ട്:

മലയാളി ഹൗസിലേയ്്ക്ക് കടന്നു വന്നത് ?

ന്യൂക്ലിയര്‍ ഫാമിലിയില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഈ കാലത്ത് ഒരു കൂട്ടുകുടുംബത്തിലേക്കുള്ള തിരിച്ചുപോക്കാണ് മലയാളി ഹൗസ്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ സെലിബ്രിറ്റിയിലും പോസിറ്റീവും നെഗറ്റീവുമായ സ്വഭാവങ്ങള്‍ ഉണ്ടാകും. ഷോ കഴിയുന്നതോടെ അത് പ്രേക്ഷകര്‍ തിരിച്ചറിയും. സെലിബ്രിറ്റിയുടെ വേറൊരു മുഖമാവും അപ്പോള്‍ പുറത്തുവരിക. ഇത്തരത്തില്‍ മനുഷ്യരുടെ പെരുമാറ്റവുമായി, ജീവിതവുമായി ബന്ധപ്പെട്ട ഒരു റിയല്‍ ഷോ ആണ് മലയാളി ഹൗസ്. അതു കൊണ്ടു തന്നെയാണ് ഞാന്‍ ഇത് ഏറ്റെടുത്തത്.

ഇത് സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്ന് വാദിക്കുന്നവരോട്

ഇതില്‍ പങ്കെടുക്കാനെത്തിയ പതിനാറു സെലബ്രിറ്റികള്‍ക്കും മത്സരത്തിന്റെ നിയമങ്ങളെ കുറിച്ച് അറിയാം. വീടിന്റെ പല കോണിലും ഒളിക്യാമറകള്‍ ഉണ്ടെന്ന കാര്യം അവരോട് മുന്‍പേ പറഞ്ഞിട്ടുണ്ട്. അവരോട് ഒന്നും ഒളിച്ചു വച്ചിട്ടില്ല. എല്ലാ കാര്യങ്ങളും സംസാരിച്ച ശേഷം പൂര്‍ണ്ണ സമ്മതത്തോടുകൂടിയാണ് ഈ ഷോ തുടങ്ങിയിട്ടുള്ളത്. പിന്നെങ്ങനെ അത് ഒളിഞ്ഞുനോട്ടമാകും?

ഇത്തരമൊരു ഷോയിലേയ്ക്ക് രേവതിയെ ക്ഷണിച്ചാല്‍?

പെട്ടന്നൊരു ഉത്തരം നല്‍കാനാവില്ല. മത്സരത്തില്‍ പങ്കെടുക്കുമോ എന്നത് മറ്റു പലതിനേയും ആശ്രയിച്ചിരിക്കും. മത്സരത്തിലേക്ക് ക്ഷണിക്കുമ്പോഴുള്ള സാഹചര്യത്തിനനുസരിച്ച് എന്റെ മറുപടി എന്തുമാകാം.

ഒരു ചിരിയോടെ രേവതി പറഞ്ഞു നിര്‍ത്തുമ്പോള്‍ മലയാളി ഹൗസിലെ താമസക്കാര്‍ ഒരു വലിയ വെല്ലുവിളി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. മൂന്നു മാസത്തിനിടയില്‍ അവരില്‍ പലരുടേയും ഇമേജ് മാറിമറിഞ്ഞേക്കാം. ചിലര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാവുമ്പോള്‍ മറ്റു ചിലര്‍ ഷോയില്‍ നിന്ന് പുറത്തായേക്കാം. എന്തായാലും നൃത്തം, സംഗീതം, കോമഡി എന്നിവയില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന മലയാള ടെലിവിഷന്‍ ചാനലുകള്‍ക്കിടയില്‍ മലയാളി ഹൗസ് ഒരു പരീക്ഷണമാണ്. വിജയിച്ചാല്‍ നാളെ പുതിയ വിഭവങ്ങളുമായി ഒരുപാട് മലയാളി ഹൗസുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയേക്കാം. 


Other News In This Section
 1 2 3 NEXT