മോഹന്‍ലാലിനെയും പിന്തള്ളി: ഫേസ്ബുക്കില്‍ നസ്‌റിയ നമ്പര്‍ വണ്‍

posted on:

18 Sep 2013


ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണത്തില്‍ മലയാളത്തിലെ രണ്ട് സുവര്‍ണതാരങ്ങളേയും പിന്തള്ളി നസ്‌റിയ നസീം ഒന്നാം സ്ഥാനത്ത്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ മോഹന്‍ലാലിന് പിന്നിലായിരുന്ന നസ്‌റിയ ലാലേട്ടനയും പിന്തള്ളി നമ്പര്‍ വണ്ണായി. ഇത് തയാറാക്കുമ്പോള്‍ നസ്‌റിയക്ക് 1,102,983 ഫേസ്ബുക്ക് ലൈക്കുകളുണ്ട്. ഇതിന് പുറമേ മറ്റ് മൂന്ന് ഐഡികളിലായി ഒന്നരലക്ഷം ലൈക്കുകള്‍ വേറെയുമുണ്ട്.

മോഹന്‍ലാലിന്റെ ലൈക്കുകള്‍ 1,087,190 ആണ്. മൂന്നാം സ്ഥാനത്തുള്ള മമ്മൂട്ടിക്ക് 882,467 ലൈക്കുണ്ട്. സമീപകാലത്ത് മാത്രം സിനിമയില്‍ സജീവമായ നസ്‌റിയയുടെ ഫേസ്ബുക്ക് പേജിലേക്ക് ദിനംപ്രതി ആരാധകര്‍ ഒഴുകുകയാണ്. മലയാളം കടന്ന് തമിഴകത്തും തെലുങ്കിലും ഹിന്ദിയിലും വരെയെത്തിയ അസിനോ, തെന്നിന്ത്യയില്‍ തിളങ്ങുന്ന നയന്‍താരയ്‌ക്കോ അമലപോളിനോ പോലും ഇത്രയും ഫേസ്ബുക്ക് ആരാധകരില്ല. രാജാറാണി എന്ന പുതിയ തമിഴ് ചിത്രത്തില്‍ ആര്യക്കും നയന്‍താരയ്ക്കുമൊപ്പം അഭിനയിച്ച നസ്‌റിയയുടെ പുതിയ ചിത്രം തിരുമണം എന്നും നിക്കാഹ് ആണ്.