പാലക്കാട്ട് വിശ്വരൂപത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

posted on:

25 Jan 2013


തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ കമല്‍ഹാസന്റെ വിശ്വരൂപം കേരളത്തിലെ ബി ക്ലാസ് തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഭീഷണിയെ തുടര്‍ന്ന് പാലക്കാട്ട് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. പാലക്കാട്ട് ഒരു തിയറ്ററില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അതുതന്നെ പോലീസ് സംരക്ഷണത്തിലായിരുന്നു. ഏഴിടങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇനി സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പാലക്കാട്ടെ ടൗണിലുള്ള തീയറ്ററുകള്‍ തീരുമാനിച്ചു.

തമിഴ്‌നാട് സര്‍ക്കാരിന്റെ നിരോധനത്തെതുടര്‍ന്ന് വിശ്വരൂപത്തിന്റെ തമിഴ്‌നാട്ടിലെ റിലീസിങ് പൂര്‍ണമായും മാറ്റി വച്ചിരിക്കുകയാണ്.