രജനിയുടെ ശിവതാണ്ഡവം
സജിത്
08 Feb 2012
ഇടതുകാലിന്റെ വിരലുകള്‍മാത്രം നിലത്തുറപ്പിച്ച് മടക്കിപ്പിടിച്ച വലതുകാല്‍ വലംകൈ കൊണ്ട് താങ്ങിയുയര്‍ത്തി ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് രൗദ്രഭാവത്തില്‍ നില്‍ക്കുന്നു 'കോച്ചടൈയാന്‍'. യുവതാരങ്ങളെ അതിശയിക്കുന്ന മെയ്‌വഴക്കവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ശിവതാണ്ഡവമട്ടിലുള്ള ഈ ചിത്രം ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. രോഗത്തെ അതിജീവിച്ച രജനി പൂര്‍ണാരോഗ്യവാനാണെന്നുകൂടി വെളിവാക്കുകയാണ് രജനിയുടെ ദൃശ്യം. അടുത്ത ആഗസ്തില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിടുന്ന കോച്ചടൈയാന്റെ ആദ്യത്തെ പോസ്റ്ററിലാണ് രജനിയുടെ ഈ സൂപ്പര്‍ പ്രകടനം.