ദേവസംഗീതം നീയല്ലോ

posted on:

10 Jun 2013

മുംബൈയിലെ 'നാഷണല്‍ സെന്റര്‍ ഫോര്‍

പെര്‍ഫോമിങ് ആര്‍ട്‌സ്' ഹാള്‍. ഇന്ത്യയിലെ സംഗീതവിദ്വാന്മാര്‍ എല്ലാവരും സന്നിഹിതരാണ്. തബല മേസ്‌ട്രോ സാക്കിര്‍ ഹുസൈന്‍, ഡ്രമ്മിസ്റ്റ് രഞ്ജിത് ബാരാട്ട്, ഗിറ്റാറിസ്റ്റ് കാള്‍ പീറ്റര്‍, പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യ, രുഗ്മ റാത്തോഡ് തുടങ്ങിയവര്‍. പ്രോഗ്രാം നയിക്കുന്നത് പൊടിമീശക്കാരനായ പയ്യന്‍, ബാലഭാസ്‌കര്‍. കാഴ്ചക്കാര്‍ നെറ്റിചുളിച്ചു. പരിപാടി തുടങ്ങി. സക്കീര്‍ജിയുടെ വിരലുകള്‍ പെരുകി. തബലയില്‍ പെരുമഴയും കൊടുങ്കാറ്റുമുയര്‍ന്നു. ബാലഭാസ്‌കറിന്റെ കൈവിരലുകള്‍ മിന്നല്‍പ്പിണരുകളായി... സ്‌നേഹവും പ്രണയവും സന്തോഷവും സങ്കടവും സംഗീതമായി കെട്ടിമറിഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് സദസ്സ്...

സക്കീര്‍ തലകുടഞ്ഞ് സംഗീതത്തില്‍ ലയിച്ചു. സബാഷ,് ബലേ വിളികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു...
പ്രോഗ്രാം കഴിഞ്ഞ് പലരും ആ ബാലന്റെ കൈവിരലുകള്‍ തൊട്ട് നമസ്‌കരിച്ചു. അതൊരരങ്ങേറ്റമായിരുന്നു. ഇന്ത്യന്‍ സംഗീതപ്രതിഭകളുടെ ഒന്നാംനിരയിലേക്കാണ് ബാലഭാസ്‌കര്‍ ഉയര്‍ന്നത്. പോയവര്‍ഷം ഭൂരിഭാഗം സമയവും ആകാശത്തായിരുന്നു. രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്കു പറക്കല്‍. സ്റ്റേജില്‍നിന്ന് സ്റ്റേജിലേക്കുള്ള യാത്ര. വയലിനില്‍ വിസ്മയനാദങ്ങള്‍ തീര്‍ത്തുകൊണ്ടുള്ള ജൈത്രയാത്ര...ബാലഭാസ്‌കറുമായുള്ള അഭിമുഖം പൂര്‍ണമായും വായിക്കാന്‍
ജൂണ്‍ലക്കം സ്റ്റാര്‍ & സ്റ്റൈല്‍ വായിക്കുക