വിടപറയാന്‍ ഒരുങ്ങുന്ന വേനല്‍, മുന്നില്‍ പരിഭവത്തോടെ ആര്‍ത്തലയ്ക്കുന്ന കടല്‍. തീരത്തിനടുത്തുള്ള വീട്ടില്‍ സാവിത്രി ആദ്യമായി ഒറ്റയ്ക്കാവുന്നു. അനന്തമായ കടലിലേക്ക്, രണ്ട് കുട്ടികളുടെ അമ്മയായ സാവിത്രി നോക്കിനിന്നു, ഒരു ഉത്തരം കിട്ടാന്‍. യശശ്ശരീരനായ പി. പത്മരാജന്റെ മകന്‍ പി. അനന്തപത്മനാഭന്‍ ആദ്യമായി എഴുതുന്ന തിരക്കഥയായ 'ഓഗസ്റ്റ് ക്ലബ്ബ്' എന്ന ചിത്രത്തിലെ നായികാ കഥാപാത്രമാണ് സാവിത്രി. നടനും മാധ്യമ പ്രവര്‍ത്തകനുമായ കെ.ബി. വേണു ആദ്യമായി സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് ക്ലബ്ബിന്റെ ചിത്രീകരണം കലവൂരില്‍ ആരംഭിച്ചു. പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് ഓഗസ്റ്റ് ക്ലബ്ബിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍, ആദ്യ ക്ലാപ്പടിച്ചത് സംവിധായകന്‍ ബ്ലെസിയായിരുന്നു.