പപ്പാ ഭരണം വേണ്ടപ്പാ!

posted on:

16 Jun 2013

കണ്ണിന്‍ മണിയായ പൊന്നുമോന്‍ ജോണിയോട് ഒരു ചോദ്യം ചോദിച്ചു പോയി. അതിത്ര വലിയ തെറ്റാണോ?
തെറ്റായാലും ശരിയായാലും ജോണിക്കിത്രയേ പറയാനുള്ളൂ. 'പപ്പാഭരണം വേണ്ടപ്പാ' എന്ന്. വെറുതെയങ്ങു പറയുകയല്ല. പാടി, ഒരായിരം ജോണിമാര്‍ക്ക് വേണ്ടി. വേറാരുമല്ല നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രമായ ABCD(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)യിലാണ് പപ്പാ ഭരണത്തിനെതിരെ ദുല്‍ഖര്‍ കൊടി പിടിക്കുന്നത്.

'പപ്പാ ഭരണം വേണ്ടപ്പാ
ഇതു ന്യൂയോര്‍ക്ക് നഗരം എന്റപ്പാ
വി ആര്‍ ന്യൂയോര്‍ക്ക് ബോയ്‌സ് പപ്പാ
സോറി പപ്പാ...' എന്നൊക്കെ പാടി. സംഗതി യൂട്യൂബില്‍ വൈറല്‍ ഹിറ്റായി. ഒരാഴ്ചകൊണ്ട് മൂന്നു ലക്ഷത്തോളം ഹിറ്റാണുണ്ടായത്. ഇപ്പോഴിതാ, തിയേറ്ററുകളിലും 'പപ്പാ പാട്ട്' തരംഗം തീര്‍ക്കുകയാണ്.

സാബു തമീന്‍സ് നിര്‍മ്മിച്ച ചിത്രത്തിനായി 'പപ്പാ പാട്ട്' രചിച്ചത് സന്തോഷ് വര്‍മ്മയും അന്ന കാതറീന വലയിലും ചേര്‍ന്നാണ്. സംഗീതം ഗോപീസുന്ദര്‍.