'ഈ പ്രണയതീരത്ത്' ഓഡിയോ ആല്‍ബം പ്രകാശനം ചെയ്തു

posted on:

31 Jan 2013



കോഴിക്കോട്: കവയത്രിയും കാലിക്കറ്റ് സര്‍വകലാശാല സെക്ഷന്‍ ഓഫീസറുമായ കെ.പി. ശ്രീദേവിയുടെ ഒമ്പത് കവിതകളുടെ ഓഡിയോ ആല്‍ബം 'ഈ പ്രണയതീരത്ത്' പ്രകാശനം ചെയ്തു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ആദ്യ സി.ഡി. കവി ആലങ്കോട് ലീലാകൃഷ്ണന് നല്‍കിയാണ് പ്രകാശനം നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സലര്‍ പ്രൊഫ.കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

കവിതകള്‍ ചിട്ടപ്പെടുത്തിയ മുരളി രാമനാട്ടുകരയെയും താളം നല്‍കിയ തൃപ്പൂണിത്തുറ കൃഷ്ണദാസിനെയും ചടങ്ങില്‍ ആദരിച്ചു. ഡോ.എന്‍.കെ. ശിവരാജന്‍, ചെറുകഥാകൃത്ത് കെ.പി. സുധീര, കവികളായ എം.എം. സചീന്ദ്രന്‍, ഗിരീഷ് പുലിയൂര്‍, മലയാളഭൂമി ശശിധരന്‍ നായര്‍, എം.എസ്. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.എല്‍. ശ്രീധരന്‍ സ്വാഗതവും ശിവന്‍ സുധാലയം നന്ദിയും പറഞ്ഞു. എം.എം. സചീന്ദ്രന്‍, മുരളീധരന്‍ കൊല്ലത്ത്, എം.എസ്. ബാലകൃഷ്ണന്‍, പി.എല്‍. ശ്രീധരന്‍, ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കാവ്യസന്ധ്യയും ഉണ്ടായി.


 



Other News In This Section
 1 2 3 NEXT