'ബാവൂട്ടിയുടെ നാമത്തില്‍' ഓഡിയോ സിഡി പ്രകാശനം ചെയ്തു

posted on:

06 Dec 2012


കൊച്ചി: മലയാളസിനിമയിലെ പ്രൗഢനിരയെ സാക്ഷിയാക്കി 'ബാവൂട്ടിയുടെ നാമത്തില്‍'എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. ചിത്രത്തിലെ അഭിനേതാക്കളായ കാവ്യമാധവനും കനിഹയും ചേര്‍ന്ന് സംവിധായകന്‍ ജോഷിക്ക് നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്. രഞ്ജിത്തിന്റെ രചനയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ സിഡി പുറത്തിറക്കുന്നത് മാതൃഭൂമി മ്യൂസിക്‌സും ടെക്‌സോണും ചേര്‍ന്നാണ്.

'ബാവൂട്ടിയുടെ നാമത്തിലെ'പ്പോലെ മമ്മൂട്ടി തന്നെയായിരുന്നു ചടങ്ങിന്റെയും നായകന്‍. മമ്മൂട്ടിയും കാവ്യയും ചേര്‍ന്നാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചത്. സിനിമ, സാംസ്‌കാരികരംഗത്തുനിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

മാതൃഭൂമി ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., ചിത്രത്തിന്റെ രചയിതാവ് രഞ്ജിത്ത്, സംവിധായകന്‍ ജി.എസ്.വിജയന്‍, ദിലീപ്, പൃഥ്വിരാജ്, റിമകല്ലിങ്കല്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, രേവതി, മുക്ത, ലാല്‍ജോസ്, ആഷിഖ് അബു, റഫീഖ് അഹമ്മദ്, ഷഹബാസ് അമന്‍, പത്മകുമാര്‍, സെവന്‍ആര്‍ട്‌സ് വിജയകുമാര്‍, ജോസ് തോമസ്, സുബൈര്‍, ആന്റോ ജോസഫ്, നൗഷാദ്, ആന്റണി പെരുമ്പാവൂര്‍, സാദിഖ്, സിയാദ് കോക്കര്‍, ബിജിബാല്‍, ചോയ്‌സ്ഗ്രൂപ്പ് എം.ഡി.ജോസ്‌തോമസ്, പി.എം.ശശിധരന്‍, ടെക്‌സോണ്‍ പ്രതിനിധി സമീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റഫീഖ് അഹമ്മദാണ് ബാവൂട്ടിയുടെ നാമത്തിലെ ഗാനങ്ങളെഴുതിയത്. ഷഹബാസ് അമനാണ് സംഗീതം. ഡിസംബര്‍21-ന് ചിത്രം തിയേറ്ററുകളിലെത്തും.