പൗര്‍ണമി: സണ്ണിവെയ്ന്‍ നായകനായി വീണ്ടും റോഡ് മൂവി

posted on:

18 Sep 2013


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ കാഴ്ചകളുടെ ഹരം മാറുന്നതിന് മുമ്പ് മറ്റൊരു റോഡ് മൂവി കൂടി. അതും സണ്ണി വെയ്ന്‍ നായകനായി. പൗര്‍ണമി എന്ന പേരില്‍ നവാഗതനായ ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രം വിവിധകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഏഴ് സംസ്ഥാനങ്ങളിലായിട്ടാണ് ചിത്രീകരണം. ആദ്യ ഷെഡ്യൂള്‍ ഡല്‍ഹിയില്‍ തുടങ്ങി മണാലിയില്‍ അവസാനിച്ചു.

ഹിമാലയത്തിലെത്തി മഞ്ഞുവീഴ്ചയുടെ കാലത്ത് ലഡാക്കിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുന്നത്. സണ്ണി വെയ്‌നെ കൂടാതെ എബിസിഡി ഫെയിം ടൊവീനോ തോമസും ഒരു ശ്രദ്ധേകഥാപാത്രം ചെയ്യുന്നു. പുതുമുഖങ്ങളാകും നായികാതുല്യമായ രണ്ട് വേഷങ്ങള്‍ ചെയ്യുക

സെക്കന്‍ഡ് ഷോയുടെ രചന നിര്‍വഹിച്ച വിനി വിശ്വലാല്‍ തിരക്കഥ സംഭാഷണം തയാറാക്കിയ പൗര്‍ണമി നിര്‍മ്മിക്കുന്നത് മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാറാണ്. കൈലാസ് മേനോന്‍ ഈണങ്ങള്‍ ഒരുക്കുന്ന സിനിമയ്ക്ക് സുനില്‍ സിദ്ദാര്‍ഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.