23 വര്‍ഷത്തിന് ശേഷം രഞ്ജിനി മോഹന്‍ലാലിനൊപ്പം

posted on:

17 Sep 2013


മുകുന്ദേട്ടന്റെ സുമിത്ര അതേ മോഹന്‍ലാലിനൊപ്പം വീണ്ടും ബിഗ് സ്‌ക്രീനില്‍. കല്യാണിയുടെ താത്കാലിക ഭര്‍ത്താവായി വിഷ്ണുവുമായി ചേര്‍ന്ന് അഭിനയിച്ചുതകര്‍ത്ത അതേ ചിത്രം കൂട്ടുകെട്ട് മലയാളിക്ക് ഒരിക്കല്‍ കൂടി ഒരുമിച്ചൊരു സിനിമയില്‍ ഒന്നിച്ചുകാണാന്‍ അവസരം ഒരുക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്.

സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാലിനൊപ്പം രഞ്ജിനിയേയും ഒരു പ്രധാന വേഷത്തിലെത്തിക്കുന്നു. 23 വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചൊരു ചിത്രം സംഭവിക്കുന്നത്. 1990 ല്‍ പുറത്തിറങ്ങിയ മുഖത്തിലാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാലും രഞ്ജിനിയും ഒന്നിച്ചത്. കൂതറയുടെ കഥയും കഥാപാത്രവുമാണ് സിനിമ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് രഞ്ജിനി പറയുന്നു.

കോഴിക്കോട്ട് 'കൂതറ'യുടെ ചിത്രീകരണം തുടങ്ങി. മോഹന്‍ലാല്‍ ഒരു ബോട്ട് ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. ഒരു ദീപില്‍ അകപ്പെട്ടു പോകുന്ന ഒരു സംഘം ചെറുപ്പക്കാരെ രക്ഷപ്പെടുത്തുന്ന ബോട്ട് െ്രെഡവറുടെ വേഷമാണ് ലാലേട്ടന്. ആസിഫ് അലി, സണ്ണി വൈന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചെറുപ്പക്കാരുടെ സംഘത്തിലുള്ളത്...
ഗോപി സുന്ദര്‍ ഗാനങ്ങള്‍ അണിയിചോരുക്കുന്നു.


 Other News In This Section
 1 2 3 NEXT