'കളിമണ്ണ് ' പ്രദര്‍ശിപ്പിക്കും-എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

posted on:

13 Aug 2013

കൊച്ചി: ബ്ലസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ചിത്രത്തില്‍ പ്രസവരംഗം ഇല്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ തീയറ്ററുകളിലും ' കളിമണ്ണ് ' പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്റെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രത്തിലുണ്ടോ ഇല്ലയോ എന്ന് സംവിധായകന്‍ വ്യക്തമാക്കിയാല്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നത്.


 


Other News In This Section
 1 2 3 NEXT