ഡോ.ബിജുവിനൊപ്പം വീണ്ടും പൃഥ്വി; കൂടെ പ്രിയമണിയും

posted on:

12 Aug 2013


ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ പൃഥ്വീരാജ്, പ്രിയാമണി എന്നിവരെ പ്രധാന കഥാപാപത്രങ്ങളാക്കി ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെയിന്റിങ് ലൈഫ്. പാര്‍ഥിപന്‍, നിഷാന്ത് സാഗര്‍, കൃഷ്ണകുമാര്‍, ഇര്‍ഷാദ്, അനുമോള്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത ബോളിവുഡ് താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

ഹിമാചല്‍ പ്രദേശിലെ ചില ഭാഗങ്ങളിലാകും സിനിമയുടെ ചിത്രീകരണം. ധര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറാണ് പെയിന്റിങ് ലൈഫ് നിര്‍മ്മിക്കുന്നത്.