പതിനാലുകൊല്ലത്തിനുശേഷം മഞ്ജുവാര്യര്‍ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തി

posted on:

30 Jul 2013


പതിനാല് കൊല്ലം മുന്‍പത്തെ ഓര്‍മകളോടെ മഞ്ജുവാര്യര്‍ വീണ്ടും മുംബൈയിലെ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തി.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിന്റെ ഡബ്ബിംഗിനായാണ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മഞ്ജുവാര്യര്‍ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ പടികള്‍ കയറിയത്. എന്നാല്‍ ഇവിടെയെത്തിയതോടെ തന്റെ ഓര്‍മകള്‍ പിറകോട്ട് സഞ്ചരിക്കുകയായിരുന്നുവെന്നാണ് മഞ്ജുവാര്യര്‍ പ്രിയപ്പെട്ടവരോട് ആദ്യമായി പറയുവാനുണ്ടായിരുന്നത്.

അങ്ങനെ ഇവിടെ നിന്ന് ഇറങ്ങിയ ഉടനെ ചെയ്തത്, പതിനാലുകൊല്ലം മുന്‍പ് കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ റിക്കോര്‍ഡിംഗിനായി ഡബ്ബിംഗ്സ്റ്റുഡിയോയില്‍ ഇരിക്കുന്ന ഫോട്ടോ തപ്പിയെടുത്ത് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്തു മലയാളത്തിന്റെ പ്രിയനടി. പഴയ മഞ്ജുവിന്റെ മാത്രമല്ല, മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ടി കെ രാജീവ്കുമാറിന്റെ യൗവനം തുടിക്കുന്ന മുഖവുമുണ്ട് പ്രസ്തുത ഫോട്ടോയില്‍.

ഒപ്പം പുതിയ മഞ്ജു ഡബ്ബിംഗ് മൈക്കിനുമുന്നിലുമിരിക്കുന്ന ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രസംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി മഞ്ജുവാര്യര്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പറന്നു. മഞ്ജുവിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ നനഞ്ഞ മുംബൈയോട് യാത്രപറയുകയാണ്. എന്റെ സ്വന്തം കേരളത്തിലേക്ക് തിരിക്കുവാന്‍.

ഫര്‍ദിസ്‌