മനോജ് കെ. ജയന്റെ മകന് ഗുരുവായൂരില്‍ ചോറൂണ്‌

posted on:

06 Jun 2013


ഗുരുവായൂര്‍:സിനിമാ നടന്‍ മനോജ് കെ. ജയന്റെ മകന്‍ അമൃതിന് ഗുരുവായൂരപ്പ സന്നിധിയില്‍ ചോറൂണ് നടത്തി.
ചോറൂണിനായി മനോജ്, ഭാര്യ ആശ, മകന്‍ അമൃത്, മകള്‍ കുഞ്ഞാറ്റ, മനോജിന്റെ അച്ഛനും സംഗീതജ്ഞനുമായ ജയന്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ പന്തീരടിപൂജയ്ക്ക് മുന്‍പാണ് ക്ഷേത്രത്തിലെത്തിയത്.

മനോജിന്റെ മടിയിലിരുത്തിയ അമൃതിന് ചന്ദന പ്രസാദം അണിയിച്ച് നിവേദ്യച്ചോറും പായസവും വിഭവങ്ങളും നുണയിച്ചു. ക്ഷേത്രം കോയ്മ രാമസ്വാമി ചടങ്ങിന് നേതൃത്വം നല്‍കി.