ഒടിയനായി ശ്രീജിത്ത് രവി

posted on:

06 Jun 2013


റിഥിന്‍ റോഷ് ഫിലിംസിന്റെ ബാനറില്‍ റഷീദ് കെ. മൊയ്തു കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏഴ് ദേശങ്ങള്‍ക്കുമകലെ' എന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി ഒടിയന്‍ വേഷം കെട്ടുന്ന ഷണ്‍മുഖന്‍ നായാടിയാവുന്നു. ദുഷ്ടമൂര്‍ത്തികളെ ആവാഹിച്ച് ഒടിയന്‍ കെട്ടല്‍ സ്വന്തമാക്കി ദേശത്തമ്പുരാനു വേണ്ടി ഉപയോഗിക്കുന്ന നായാടിക്കോതയെ ചോദ്യം ചെയ്യാന്‍ ഊരുതെണ്ടിയായ ഷണ്മുഖന്‍ നായാടി എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. നിര്‍മ്മാണം: റഷീദ് കെ. മൊയ്തു, സലീം പാമിട്ടപ്പുറം, തിരക്കഥ: ഉണ്ണി പാലക്കന്‍.