സലാം കാശ്മീരില്‍ ജയറാം പിന്നണി ഗായകന്‍

posted on:

06 Jun 2013


ജോഷി,സേതുവിന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'സലാംകാശ്മീരി'ലൂടെ ജയറാം ആദ്യമായി പിന്നണി ഗായകനാകുന്നു. ചിത്രത്തിലെ'കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ എന്ന ഡ്യൂയറ്റ് സോങ്ങാണ് ജയറാമും ശ്വേതാമോഹനനും ചേര്‍ന്ന് ആലപിച്ചത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം സുരേഷ്‌ഗോപിയും ജയറാമും ഒന്നിക്കുകയാണ്. മിയയാണ് നായിക. ഛായാഗ്രഹണം: മനോജ് പിള്ള.