ജയ്ഹിന്ദ് ചലച്ചിത്ര അവാര്‍ഡ്: സ്‌പിരിറ്റ് മികച്ച ചിത്രം, മധുപാല്‍ സംവിധായകന്‍

posted on:

22 May 2013

കോഴിക്കോട്: ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിന്റെ ആറാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനംചെയ്ത 'സ്പിരിറ്റ് ' ആണ് മികച്ച ചിത്രം. 'ഒഴിമുറി' ഒരുക്കിയ മധുപാല്‍ ആണ് മികച്ച സംവിധായകന്‍. 'അരികെ', 'മായാമോഹിനി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദിലീപിനെ മികച്ച നടനായും ഒഴിമുറിയിലെ അഭിനയത്തിന് ശ്വേതാ മേനോനെ നടിയായും തിരഞ്ഞെടുത്തു.

മറ്റ് അവാര്‍ഡുകള്‍: ബിജു മേനോന്‍ (മികച്ച രണ്ടാമത്തെ നടന്‍), പ്രതാപ് പോത്തന്‍ (സ്വഭാവ നടന്‍), ലെന (സ്വഭാവ നടി), മനോജ് കെ. ജയന്‍ (വെര്‍സറ്റൈല്‍ ആക്ടര്‍), സലിംകുമാര്‍ (ഹാസ്യതാരം), കുഞ്ചാക്കോ ബോബന്‍(ജനപ്രിയ നായകന്‍), മംമ്ത മോഹന്‍ദാസ്(ജനപ്രിയ നായിക), അഞ്ജലി മേനോന്‍ (തിരക്കഥ), സണ്ണി വെയ്ന്‍(പുതുമുഖ നടന്‍), ഗൗതമി നായര്‍ (പുതുമുഖ നടി), റഫീഖ് അഹമ്മദ്(ഗാനരചയിതാവ്), ഔസേപ്പച്ചന്‍ (സംഗീത സംവിധായകന്‍), വിജയ് യേശുദാസ് (ഗായകന്‍), രമ്യാ നമ്പീശന്‍ (ഗായിക), തട്ടത്തിന്‍ മറയത്ത് (ജനപ്രിയ ചിത്രം), മുരളി ഗോപി, നന്ദു (പ്രത്യേക ജൂറി പുരസ്‌കാരം).

മെയ് 26-ന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന താരസന്ധ്യയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മലയാള ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് എം.ടി. വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജയ്ഹിന്ദ് 'ലൈഫ് ടൈം അവാര്‍ഡ്' സമ്മാനിക്കും. അഭിനയരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ജയറാമിനെ ചടങ്ങില്‍ ആദരിക്കും. 


Other News In This Section
 1 2 3 NEXT