പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ്‌

posted on:

22 May 2013


അനില്‍ സി. മേനോന്‍ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'ലണ്ടന്‍ ബ്രിഡ്ജ്' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും പത്തനംതിട്ടയിലെ മലയപുഴ ക്ഷേത്രത്തില്‍ നടന്നു. സംവിധായകന്‍ ജോണി ആന്റണിയാണ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീശ് നിര്‍മിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെലുങ്ക് താരം നന്ദിതാരാജ് നായികാവുന്നു. മുകേഷ്, പ്രതാപ്‌പോത്തന്‍, സലിംകുമാര്‍, സുനില്‍ സുഖദ, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രചന: ജിനു എബ്രഹാം, ക്യാമറ: ജിത്തു.