ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളുമായി D 31th

posted on:

12 Apr 2013


കൊച്ചുപറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ കണ്ണമാലി നിര്‍മ്മിച്ച് നവാഗതനായ ശിവപ്രസാദ് കെ.ടി. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'D 31th'. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ രചന സുരേഷ്-സതീഷിന്റേതാണ്.

മനസ്സറിയാതെ സ്വന്തം സുഹൃത്തിന്റെ കൊലപാതകിയായിപ്പോകുന്ന ഒരു യുവാവിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും മാനസിക സംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ് 'D 31th'. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചന. സംഗീതം ബിജിബാല്‍. രാജീവ് വിജയ് ക്യാമറയും രാകേഷ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍: സന്തോഷ്, ആര്‍ട്ട്: ജ്യോതിഷ് ശങ്കര്‍, കോസ്റ്റിയൂം: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍.

വില്‍സണ്‍ ജോസഫ് (ചുമ്മാ ഫെയിം) ആണ് പ്രധാനകഥാപാത്രമായ ശ്യാമിനെ അവതരിപ്പിക്കുന്നത്. മണികണ്ഠന്‍ പട്ടാമ്പി, ശ്രീജിത്ത് രവി, നിയാസ്, നന്ദു, വിനോദ് കോവൂര്‍, പ്രവീണ്‍, മനോജ് ഗിന്നസ്, ഋഷി, നന്ദു പൊതുവാള്‍, സ്വാസിക, വിദ്യാലക്ഷ്മി, ദേവിമേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.


 Other News In This Section
 1 2 3 NEXT