'ആട്ടക്കഥ' പ്രദര്‍ശനം ഏഴിന്‌

posted on:

04 Apr 2013


കൊച്ചി: കലതന്നെ ജീവിതമാക്കിയ ഒരു യുവാവ്. കടലുകടന്ന് കഥകളി പഠിക്കുവാന്‍ ഫ്രാന്‍സില്‍ നിന്നെത്തുന്ന വിദേശ വനിത.
ഇവരുടെ ജീവിതത്തിലൂടെ പുരോഗമിച്ച് കലയുടെ ആഗോളമാനം തേടുന്ന കണ്ണന്‍ പെരുമുടിയൂരിന്റെ 'ആട്ടക്കഥ' എന്ന ചിത്രം കൊച്ചി മെട്രോ ഫിലിം സൊസൈറ്റി ഞായറാഴ്ച 9.30ന് സംഗീത തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും.

തന്റെ തന്നെ 'ചൊല്ലിയാട്ടം' എന്ന നോവലിനെ ആസ്പദമാക്കിയാണ് കണ്ണന്‍ ചിത്രത്തിന് ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്.
വിനീത്, മീരാനന്ദന്‍, കലാശാല ബാബു, രാഘവന്‍, ഇറീനോ ജാക്കോബി, ശിവജി ഗുരുവായൂര്‍, കലാരഞ്ജിനി, സാലു കൂറ്റനാട് തുടങ്ങി നീണ്ട താരനിരതന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. നിരവധി പേരുകേട്ട ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ശത്രുഘ്‌നനാണ് 'ആട്ടക്കഥ' യുടെ തിരക്കഥാകൃത്ത്.