വാലന്റൈന്‍ കാഴ്ചയായി റോസ് ഗിറ്റാറിനാല്‍

posted on:

29 Jan 2013


വാലന്റൈന്‍ ദിനമായ ഫിബ്രവരി 14ന് പ്രണയസമ്മാനമായി രഞ്ജന്‍ പ്രമോദിന്റെ റോസ് ഗിറ്റാറിനാല്‍ എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിലൂടെ ഏതാനും പുതുമുഖങ്ങളെയും സംവിധായകന്‍ അവതരിപ്പിക്കുകയാണ്. കന്നി സംവിധാനസംരംഭമായ ഫോട്ടോഗ്രാഫറിന് ശേഷ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മ്യൂസിക്കല്‍ റൊമാന്റിക് എന്റര്‍ടെയ്‌നറുമായാണ് രഞ്ജന്‍ പ്രമോദ് മടങ്ങിവരുന്നത്. രഞ്ജന്‍ പ്രമോദ് തന്നെ പാടിയ ചിത്രത്തിലെ 'മൂങ്ങ' എന്ന തുടങ്ങുന്ന സൂഫി ഗാനം സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ തംരഗമായി മാറിക്കഴിഞ്ഞു. ഷഹബാസ് അമന്‍ ഈണമിട്ട ആറ് ഗാനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വര്‍ണചിത്രയുടെ ബാനറില്‍ മഹസുബൈറാണ് ചിത്രം നിര്‍മ്മിച്ചത്.