മൈ ഫാമിലി: ജിത്തു ജോസഫിന് മോഹന്‍ലാല്‍ ചിത്രം

posted on:

29 Jan 2013


ഒന്നൊന്നായി ഹിറ്റുകള്‍ സമ്മാനിച്ച് മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന ജിത്തുജോസഫിന് മോഹന്‍ലാലിന്റെ ഡേറ്റ്. 'മൈ ഫാമിലി' എന്ന പേരില്‍ ഒരു കുടുംബചിത്രമാണ് ജിത്തുജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് രൂപപ്പെടുക. മോഹന്‍ലാലിനെ ഇതുവരെ കാണാത്തെ കഥാപാത്രമായിട്ടാകും ചിത്രത്തില്‍ കാണാനാകുകയെന്ന് സംവിധായകന്‍ പറഞ്ഞു.

'മോഹന്‍ലാലിന്റെ കാര്യം മാത്രമേ തീരുമാനമായിട്ടുള്ളൂ. മറ്റ് താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ശക്തരായ രണ്ട് സ്ത്രീകഥാപാത്രങ്ങളുണ്ടാവും. ഈ വര്‍ഷം അവസാനമേ മോഹന്‍ലാല്‍ ചിത്രം ആരംഭിക്കൂ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാകും ചിത്രം നിര്‍മ്മിക്കുക.

പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് എന്ന പേരില്‍ കുറ്റാന്വേഷണ ചിത്രം ഒരുക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളിലാണ് ജിത്തു ജോസഫ്


 Other News In This Section
 1 2 3 NEXT