ഭരത് മുരളി സ്മാരക നാടകപുരസ്‌കാരം വിലാസിനിക്ക്

posted on:

29 Jan 2013

തിരുവനന്തപുരം: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം കുട്ട്യേടത്തി വിലാസിനിക്ക് നല്‍കുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വെള്ളിയാഴ്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പുരസ്‌കാരം വിതരണം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ മുഖ്യാതിഥിയാകും. മുന്‍ മന്ത്രി എം.എ. ബേബി അനുസ്മരണ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, പ്രൊഫ. അലിയാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.