'നത്തോലി ഒരു ചെറിയ മീനല്ല' ഫിബ്രവരി ഏഴിനെത്തും

posted on:

27 Jan 2013ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍, കമാലിനി മുഖര്‍ജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'നത്തോലി ഒരു ചെറിയ മീനല്ല' പ്രദര്‍ശനത്തിന് തയ്യാറായി. ഗുഡ് കമ്പനിയും സാഗര്‍ ആര്‍ട്‌സും ചേര്‍ന്ന് ചിത്രം ഫിബ്രവരി ഏഴിന് റിലീസ് ചെയ്യും.

ഗുഡ് കമ്പനി ആന്‍ഡ് എയ്ഞ്ചല്‍ വര്‍ക്‌സിന്റെ ബാനറില്‍ അജി മേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റേതാണ്. ഇര്‍ഷാദ്, സത്താര്‍, നന്ദു, ജയന്‍, മുകുന്ദന്‍, ജെ.പള്ളാശ്ശേരി, ഐശ്വര്യ, കൃഷ്ണപ്രഭ, ചിന്നു കുരുവിള, കനി, പാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ക്യാമറ- അരുണ്‍ ജെയിംസ്, ഗാനരചന- അനു എലിസബത്ത്, സംഗീതം- അഭിജിത്ത്, വാര്‍ത്ത പ്രചരണം- എ.എസ്.ദിനേശ്.