കുറ്റാന്വേഷണവഴിയിലൂടെ പൃഥ്വിരാജിന്റെ മെമ്മറീസ്‌

posted on:

22 Jan 2013


ചിരിയുടെ അരങ്ങായി മാറിയ ദിലീപ് ചിത്രം 'മൈ ബോസ'ിന്റെ വിജയത്തിന് ശേഷം ജിത്തുജോസഫ് ആക്ഷന്‍ സിനിമയിലേക്ക്. പൃഥിരാജ് പോലീസ് ഓഫീസറായി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന് 'മെമ്മറീസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചേട്ടായീസ് ഫെയിം മിയ ജേര്‍ണലിസ്റ്റായി നായികവേഷം ചെയ്യും. ഒരു കൊലപാതകവും അതിന്റെ അന്വേഷണവും നിറയുന്ന സമ്പൂര്‍ണ കുറ്റാന്വേഷണ ചിത്രം തന്നെയാകും മെമ്മറീസ്. ഷൂട്ടിങ് തുടരുന്ന പൃഥ്വിയുടെ മുംബൈ പോലീസിന് ശേഷം ഏപ്രിലിലായിരിക്കും മെമ്മറീസ് ചിത്രീകരണം തുടങ്ങുക. അനന്ത വിഷന്റെ ബാനറില്‍ പി.കെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൃഥിരാജ് ചിത്രങ്ങളായ ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, റോബിന്‍ ഹുഡ്, തേജാഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അനന്ത വിഷനായിരുന്നു

സസ്‌പെന്‍സിന്റെ ത്രില്‍ സമ്മാനിച്ച ഡിറ്റക്ടീവിലൂടെയായിരുന്നു ജിത്തു ജോസഫിന്റെ സിനിമയിലേക്കുള്ള വരവ്. അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധം വിഷയമാക്കി തുടര്‍ന്നുവന്ന മമ്മി ആന്‍ഡ് മീയും ഹിറ്റായപ്പോള്‍ ഒടുവിലായെത്തിയ മൈ ബോസ് വന്‍ വിജയം കൊയ്തു.


 Other News In This Section
 1 2 3 NEXT