യുവതാരങ്ങളുമായി 'സിം'

posted on:

23 Dec 2012


ആര്‍.ആര്‍. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന 'സിം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.
ദീപക്, അനൂപ് ചന്ദ്രന്‍, മണികണ്ഠന്‍ പട്ടാമ്പി, മന്‍രാജ്, വിനോദ് കോവൂര്‍, പ്രേംകുമാര്‍, പ്രവീണ്‍, കോളിന്‍, ആന്‍ അഗസ്റ്റിന്‍, സ്വപ്നമേനോന്‍, വൈഗ, സോജ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ക്യാമറ: ഭരണി കെ. ധരന്‍, തിരക്കഥ: സുരേഷ് മേനോന്‍, സതീശ് കെ. ശിവന്‍, ഗാനരചന: സന്തോഷ് വര്‍മ, സംഗീതം: ഗോപിസുന്ദര്‍.


 


Other News In This Section
 1 2 3 NEXT