'പ്രോഗ്രസ് റിപ്പോര്‍ട്ട്' : സാജന്‍ തിരിച്ചുവരുന്നു

posted on:

14 Nov 2012


കിഷോര്‍, അനന്തു, നിയാസ്, അമ്മു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജന്‍ സംവിധാനം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട്, പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. സിദ്ദിഖ്, ലാലു അലക്‌സ്, പി.ശ്രീകുമാര്‍, കലാശാല ബാബു, ദണ്ഡപാണി, നെല്‍സന്‍, കലാഭവന്‍ ഷിന്റോ, സോനനായര്‍, ഗീത, കെ.പി.എ.സി. ലളിത, സുകുമാരി, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കൊച്ചുമാവേലി ഫിലിംസിന്റെ ബാനറില്‍ സെല്‍വന്‍ തമലം നിര്‍മിക്കുന്നു. തിരക്കഥ-എം.എസ്. സുനില്‍കുമാര്‍, പി.എന്‍.അജയ്കുമാര്‍, ക്യാമറ-നവാസ്, ഗാനരചന-ഒ.എന്‍.വി., വിനോദ് സുദര്‍ശന്‍, ചേരമംഗലം ശിവദാസ്, സംഗീതം- ജി.കെ.ഹരീഷ് മണി.