കമല്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്‍റ്; സിബി മലയില്‍ ജനറല്‍ സെക്രട്ടറി

posted on:

14 Nov 2012

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്‍റായി കമലും ജനറല്‍ സെക്രട്ടറിയായി സിബി മലയിലും തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തിരഞ്ഞെടുപ്പിലാണ് ഇവര്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനല്‍ വിജയം കണ്ടത്. ലെനിന്‍രാജേന്ദ്രനും കെ. മധുവും നേതൃത്വം നല്‍കിയ പാനല്‍ പൂര്‍ണമായും പരാജയപ്പെട്ടു.

ജി.എസ്. വിജയന്‍, ജയരാജ് (വൈസ്.പ്രസി.), ഷാജൂണ്‍ കര്യാല്‍, മാര്‍ത്താണ്ഡന്‍ (ജോ. സെക്ര.), മെക്കാര്‍ട്ടിന്‍ (ഖജാ.), സിദ്ദിഖ്, ഷാജി കൈലാസ്, ജോസ് തോമസ്, ആഷിഖ് അബു, ഫാസില്‍ കാട്ടുങ്കല്‍, വിനോദ് വിജയന്‍, സുരേഷ് ഉണ്ണിത്താന്‍, വൈശാഖ്, ശാന്തിവിള ദിനേശ്, കരീം, മധു കൈതപ്രം, സോഹന്‍ സീനുലാല്‍, പി. സലാം, പി.കെ. ജയകുമാര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് ഔദ്യോഗികപക്ഷത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. ആകെയുള്ള 386 പേരില്‍ 357 പേര്‍ വോട്ടുചെയ്തു. സിദ്ദിഖിനാണ് ഏറ്റവും കൂടുതല്‍ വോട്ട് - 301.