പെണ്‍പക്ഷം ചേര്‍ന്ന് 'റേഡിയോ'

posted on:

12 Nov 2012


പ്രതിസന്ധികളുടെയും ദുരിതങ്ങളുടെയും പ്രതിനിധിയായി എപ്പോഴും സ്ത്രീ മാറുമ്പോള്‍, അതിനെതിരെയുള്ള ഉത്തരവുമായാണ് 'റേഡിയോ' എന്ന ചിത്രമെത്തുന്നത്. 'പാസഞ്ചര്‍' എന്ന ചിത്രത്തിനുശേഷം എസ്.സി. പിള്ള, വിജയാ കമ്പയിന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'റേഡിയോ' സംവിധാനം ചെയ്യുന്നത് ഉമ്മര്‍ മുഹമ്മദാണ്.

ഇനിയയും സരയൂവുമാണ് പ്രധാന കഥാപാത്രങ്ങള്‍. അവരെ കൂടാതെ നിഷാന്‍, തലൈവാസല്‍ വിജയ്, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, ഇര്‍ഷാദ്, നിഹാല്‍, നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ശോഭാ മോഹന്‍, സംഗീത മോഹന്‍, അംബികാ മോഹന്‍, ശാന്തകുമാരി, നൂറിയ, ടീന, ഷീലാശ്രീ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം: ഉത്പല്‍ വി. നായനാര്‍, ദീപു. തിരക്കഥ: ഉമ്മര്‍ മുഹമ്മദ്, നിസ്സാം റാവുത്തര്‍, കഥ: എം.എന്‍. ശ്രീധരന്‍, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: മോഹന്‍ സിതാര. എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യവാരത്തോടെ പ്രദര്‍ശനത്തിനെത്തും.