ഫെഫ്ക തിരഞ്ഞെടുപ്പ് ഇന്ന്

posted on:

12 Nov 2012

കൊച്ചി: സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എയില്‍ 10.30നാണ് വാര്‍ഷിക പൊതുയോഗം. തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് ആറുവരെയാണ്. രാത്രിയില്‍ ഫലമറിയാം. കമല്‍, സിബി മലയില്‍ എന്നിവര്‍ നേതൃത്വംനല്‍കുന്ന പാനലും ലെനിന്‍ രാജേന്ദ്രനും കെ. മധുവും നേതൃത്വം നല്‍കുന്ന പാനലും തമ്മിലാണ് മത്സരം.

കമല്‍(പ്രസിഡന്‍റ്), സിബിമലയില്‍ (ജന. സെക്രട്ടറി), ജി. എസ്. വിജയന്‍, ജയരാജ് (വൈസ് പ്രസി.), ഷാജൂണ്‍കര്യാല്‍, മാര്‍ത്താണ്ഡന്‍ (ജോ. സെക്ര.), മെക്കാര്‍ട്ടിന്‍ (ഖജാ.), സിദ്ദിഖ്, ഷാജി കൈലാസ്, ജോസ്‌തോമസ്, ആഷിഖ് അബു, ഫാസില്‍ കാട്ടുങ്കല്‍, വിനോദ് വിജയന്‍, സുരേഷ് ഉണ്ണിത്താന്‍, വൈശാഖ്, ശാന്തിവിള ദിനേശ്, കരീം, മധു കൈതപ്രം, സോഹന്‍ സീനുലാല്‍, പി. സലാം, പി.കെ.ജയകുമാര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് ഒരു പാനലില്‍ മത്സരിക്കുന്നത്.

രണ്ടാമത്തെ പാനലില്‍ ലെനിന്‍രാജേന്ദ്രന്‍(പ്രസി.), കെ.മധു (ജന. സെക്ര.), തുളസിദാസ്, നേമം പുഷ്പരാജ് (വൈസ് പ്രസി.), എബ്രഹാംലിങ്കണ്‍, എന്‍.ആര്‍.സഞ്ജീവ് (ജോ. സെക്ര.), ഡോ. ബിജു (ഖജാ.), അനില്‍ ആദിത്യന്‍, ആന്‍റണി മൈക്കിള്‍, ഒ.എസ്. ഗിരീഷ്, ടി. ദീപേഷ്, ബാബുതിരുവല്ല, കെ.ജെ. ബോസ്, രാധാകൃഷ്ണന്‍ മംഗലത്ത്, കെ.പി.വേണു, എ. ഷംസുദ്ദീന്‍, സതീഷ് വെങ്ങാനൂര്‍, സിദ്ദിഖ്ഷമീര്‍, റോയ്പി.തോമസ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവര്‍മത്സരിക്കുന്നു. 386 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.