മോഹന്‍ലാലും ആസിഫും ഫഹദും ആദ്യമായി ഒന്നിക്കുന്നു

posted on:

25 Oct 2012

ജവാന്‍ ഓഫ് വെള്ളിമല സംവിധാനം ചെയ്ത അനൂപ് കണ്ണന് ശേഷം ലാല്‍ജോസിന്റെ മറ്റൊരു ശിഷ്യന്‍ കൂടി സ്വതന്ത്രസംവിധായകനാകുന്നു. ലാല്‍ജോസിന്റെ സഹസംവിധായകനായ സലാം പാലപ്പെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'റെഡ്‌വൈനി'ല്‍ മോഹന്‍ലാലും ഫഹദ്ഫാസിലും ആസിഫ് അലിയും ഒന്നിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആദ്യമായാണ് ഒരു ചിത്രത്തില്‍ മൂന്നുപേരും ഒരുമിക്കുന്നത്. റെഡ്‌വൈന്‍ എന്ന് പേരിട്ട ചിത്രം ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ ഗിരീഷ് ലാലാണ് നിര്‍മിക്കുന്നത്.

മാമന്‍ കെ.രാജനാണ് രചന. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ഷൊറണൂര്‍. മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ ലാല്‍ജോസിനൊപ്പം സഹസംവിധായകനായിരുന്നു സലാം പാലപ്പെട്ടി. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. വയനാടും കോഴിക്കോടുമാണ് ലൊക്കേഷന്‍.










Other News In This Section
 1 2 3 NEXT