മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ ദുല്‍കറിനൊപ്പം ഗ്രിഗറി
posted on:
15 Oct 2012
'ബെസ്റ്റ് ആക്ടര്‍' എന്ന ഹിറ്റ് ചിത്രവുമായി ഫോട്ടോഗ്രാഫര്‍ പദവിയില്‍ നിന്നും സംവിധായകനായി അരങ്ങേറ്റം കുറിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രമാണ് 'എ.ബി.സി.ഡി' . 'അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി' എന്നാണ് എ.ബി.സി.ഡിയുടെ ടാഗ് ലൈന്‍. ദുല്‍കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് അമേരിക്ക പ്രധാന ലൊക്കേഷനാകും. നടനാകാന്‍ ആഗ്രഹിക്കുന്ന ഒരു അധ്യാപകന്റെ പരിശ്രമങ്ങളും അയാള്‍ കടന്നുപോകുന്ന വഴികളും അതിനിടയില്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ബെസ്റ്റ് ആക്ടറില്‍ മാര്‍ട്ടിന്‍ മമ്മൂട്ടിയിലൂടെ അവതരിപ്പിച്ചത്.
അക്കരക്കാഴ്ചകള്‍ എന്ന ഹാസ്യ ടെലിവിഷന്‍ പരമ്പരയിലൂടെ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ ജേക്കബ് ഗ്രിഗറിയാണ് ദുല്‍കറിന് ഒപ്പം മുഴുനീള വേഷം അവതരിപ്പിക്കുന്നത്. ഗ്രിഗറി തമാശകള്‍ കാണാന്‍ നിരവധി അവസരങ്ങള്‍ ചിത്രത്തിലുണ്ടാവും.
ഡോക്ടര്‍മാരായ സൂരജ്-നീരജ് എന്നിവരുടെ കഥയ്ക്ക് ഇവര്‍ക്കൊപ്പം സംവിധായകനും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍.ടി ജോണാണ് ഛായാഗ്രഹണം. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ ഗോപിനാഥിനെ നായികയായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍. തമീന്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന തമീന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് എ.ബി.സി.ഡി. ഒക്‌ടോബര്‍ 17ന് കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജ. 18 മുതല്‍ കൊച്ചിയില്‍ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങും