കൊച്ചി: പ്രശസ്ത കഥാകൃത്ത് കെ.ആര്‍. മീരയുടെ ഏകാന്തതയുടെ നൂര്‍വര്‍ഷങ്ങള്‍ എന്ന ചെറുകഥ സിനിമയാകുന്നു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് യുവസംവിധായകന്‍ സുധി അന്ന ഇക്കാര്യം അറിയിച്ചത്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന പേരില്‍ തന്നെ നിര്‍മിക്കുന്ന സിനിമയിലേക്ക്് പുതുമുഖനായികയെ ആവശ്യമുണ്ടെന്ന് സുധി അന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2004-ല്‍ പ്രസിദ്ധീകരിച്ച ഈ ചെറുകഥ ആഴ്ചപ്പതിപ്പിന്റെ 50 വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിയോ ബാധിച്ച അതീവ സുന്ദരിയായ നൂര്‍ജഹാന്‍ എന്ന മുസ്ലീം യുവതിയുമായി സത്യന്‍ എന്ന വാടകക്കൊലയാളിക്ക് തോന്നുന്ന പ്രണയമാണ് കഥയുടെ പ്രമേയം.