
സമൂഹവിവാഹച്ചടങ്ങിലെ താമശകള്‍ കോര്‍ത്തിണക്കി ഷാഫി സംവിധാനം ചെയ്യുന്ന 'ഹണ്‍ഡ്രഡ് ആന്‍ഡ് വണ്‍ വെഡ്ഡിങ്' വരുന്നു. കസ്തൂര്‍ബ സേവാകേന്ദ്രം നടത്തുന്ന 101 വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സമൂഹവിവാഹത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരാണ് കൃഷ്ണന്‍കുട്ടിയും ജ്യോതിഷ്‌കുമാറും ആന്റപ്പനും. കൂട്ടത്തില്‍ തരികിടയായ കൃഷ്ണന്‍കുട്ടി സമൂഹവിവാഹത്തില്‍ സ്വന്തം പേരും മേല്‍വിലാസവും തെറ്റിച്ചാണ് നല്‍കുന്നത്.
യുവതാരങ്ങളായ ജയസൂര്യ ജ്യോതിഷിനെയും കുഞ്ചാക്കോ ബോബന്‍ കൃഷ്ണന്‍കുട്ടിയെയും ബിജു മേനോന്‍ ആന്റപ്പനെയും ജീവസ്സുറ്റതാക്കുന്നു. പുതിയ രൂപമാറ്റങ്ങളോടെയാണ് കഥാപാത്രങ്ങളായി താരങ്ങള്‍ എത്തുന്നത്. ഓര്‍ഡിനറിക്കുശേഷം കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. ഷാഫിയുടെ തന്നെ 'ലോലിപ്പോപ്പി'ലാണ് ജയസൂര്യ-ചാക്കോച്ചന്‍ ടീം ഒടുവില്‍ വെള്ളിത്തിരയിലെത്തിയത്. ഭാമയും സംവൃതയുമാണ് നായികമാര്‍.