'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും': ലാല്‍ ജോസ്-സിന്ധുരാജ് ചിത്രം
posted on:
26 Sep 2012
'എല്‍സമ്മ എന്ന ആണ്‍കുട്ടി' ടീം പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. സിന്ധുരാജ്-ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. നാല് സഹോദരന്മാരുടെ കഥ പറയുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയിലും ഇളയസഹോദരനായി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കും. മൂത്ത സഹോദരന്മാര്‍ ഒപ്പിക്കുന്ന പൊല്ലാപ്പുകള്‍ക്ക് പലപ്പോഴും ഇരയാകുന്നതും കുഴപ്പത്തിലാക്കുന്നതും നിഷ്‌കളങ്കനായ ഇളയ സഹോദരനാണ്.
മൂന്നു സഹോദരന്മാരുടെ വേഷം ചെയ്യുന്നത് ആരെന്ന് തീരുമാനമായിട്ടില്ല. കുട്ടനാടായിരിക്കും സിനിമയുടെ ലൊക്കേഷന്‍. സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് ഒരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് പയ്യന്‍ ഇമേജ് മാറ്റിയെടുത്തതും കരിയറില്‍ വഴിത്തിരിവായ സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചതും. നര്‍മ്മത്തിന് പ്രധാന്യം നല്‍കി അതേ ടീമിന്റെ ഭാഗമായി വീണ്ടും ഒരു ചിത്രം കൂടിയെത്തുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ആരാധകരും ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.