'പപ്പീലിയോ ബുദ്ധ' തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധം: സംവിധായകന്‍

posted on:

19 Sep 2012

തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരായ ദളിതരുടെ കഥ പറയുന്ന 'പപ്പീലിയോ ബുദ്ധ'യ്ക്ക് പ്രദര്‍ശാനാനുമതി നിഷേധിച്ചത് ആവിഷ്‌കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംവിധായകന്‍ ജയന്‍ ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടി അപലപനീയമാണ്. ബോര്‍ഡിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രചിന്തയ്ക്ക് വിലങ്ങിടുന്നതാണ് ഈ സര്‍ക്കാര്‍ നടപടിയെന്നും സംവിധായകന്‍ പറഞ്ഞു.

ഈ നടപടിക്കെതിരെ ജനാധിപത്യവിശ്വാസികളുടെയും കലാകാരന്മാരുടെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടന്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ സിലിക്കണ്‍ മീഡിയയും കായല്‍ ഫിലിംസുമാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പ്രകാശ്ബാരെ, തമ്പി ആന്‍റണി, അഭിനേതാക്കളായ ശ്രീകുമാര്‍, സരിത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Other News In This Section
 1 2 3 NEXT