ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇംഗ്ലീഷ്' ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കും. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന 'ഇംഗ്ലീഷ്' ലണ്ടനില്‍ താമസമാക്കിയ മലയാളികളുടെ ജിവിതകഥയാണ്. നാടിനെക്കുറിച്ചുള്ള അവരുടെ ഗൃഹാതുരത്വവും പ്രവാസി ജീവിതത്തിലെ അരക്ഷിതാവസ്ഥയും പ്രണയവും വിരഹവും മാതൃത്വവും വ്യക്തിബന്ധങ്ങളും തുടങ്ങി ജീവിതത്തിന്റെ വിവിധതലങ്ങള്‍ ഒരു കലൈഡ്‌സ്‌കോപ്പിലെന്നപോലെ 'ഇംഗ്ലീഷില്‍' വിഷയമാവുന്നു.